ഉപ്പ് കഴിക്കുമ്പോള്‍ അറിയേണ്ടതെല്ലാം…

നമ്മൾ എല്ലാ കറികൾക്കും നമ്മൾ ഉപ്പ് ഉപയോ​ഗിക്കാറുണ്ട്. ഭക്ഷണത്തിലൂടെ ഏതാണ്ട് 15 മുതല്‍ 20 മില്ലി ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി പലഹാരങ്ങൾ, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ പതിവായി കഴിക്കുമ്പോൾ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും.

ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

ഉപ്പുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കാനുള്ള പ്രവണത വര്‍ദ്ധിക്കും. ശരീരത്തിലെ സോഡിയവും വെള്ളവും തമ്മിലുള്ള അനുപാതം സന്തുലിതമാക്കാനുള്ള വഴിയാണിത്. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ വിഷാംശങ്ങളെ പുറന്തള്ളുന്നു. മറിച്ചാണെങ്കില്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് സുരക്ഷിതമായ അളവിനപ്പുറം വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ അളവ് കുറയുകയും അതിന്റെ ഫലമായി ഹൈപ്പര്‍നാട്രീമിയ ഉണ്ടാവുകയും ചെയ്യുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.