ഒഫീഷ്യലായി മാത്രമല്ല അൺ ഒഫീഷ്യൽ ആയും ഡാൻസ് പഠിപ്പിക്കും.. സോഷ്യൽ മീഡിയ താരമായ അഖിലിനെ ഡാൻസ് പഠിപ്പിച്ച് വൃദ്ധി. വീഡിയോ വൈറൽ ആകുന്നു.!!

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് വൃദ്ധി വിശാൽ. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴു എന്ന ഒറ്റ ഡയലോഗിലൂടെ മലയാളക്കര ഒട്ടാകെ സെലിബ്രിറ്റിയായി മാറിയ താരം സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ

നിറഞ്ഞ സാന്നിധ്യമാണ് വൃദ്ധി. കുട്ടി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ താരമായ അഖിലിന് ഒപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അവളെന്നെ ഡാൻസ് പഠിപ്പിച്ചു ഞാൻ അവൾക്കൊപ്പം ഡാൻസ് കളിച്ചു എന്ന അടിക്കുറിപ്പോടെ അഖിൽ പങ്കുവെച്ച വീഡിയോ

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ സ്വാമി എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിട്ടുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ കുസൃതി നിറഞ്ഞ അനുമോൾ ആയി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്. ഇതിനു മുൻപും

പല തവണ വൃദ്ധിക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയുയ്ക്കുമൊപ്പം വ‍ൃദ്ധി ഡാൻസ് ചെയ്യുന്ന മറ്റൊരു വിഡിയോയും ശ്രദ്ധേയമായിരുന്നു. മുന്നുപേരും ചേർന്നുള്ള സൂപ്പർ ഡാന്‍സായിരുന്നു ആ വിഡിയോയിൽ. കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടേയും രണ്ടു മക്കളിൽ മൂത്ത മകളാണ് വൃദ്ധി വിശാൽ.