ഇക്കുറി വൃദ്ധി മോൾ ഒറ്റയ്ക്കല്ല 😍😍 അച്ഛനും അമ്മയ്ക്കുമൊപ്പം തകർപ്പൻ പ്രകടനവുമായി വൃദ്ധി വിശാൽ.!! ഡാൻസ് റീൽ ഏറ്റെടുത്ത് ആരാധകർ 😍👌

ഈയിടെയായി വൃദ്ധി മോളുടെ ഡാൻസ് റീലുകൾ കുറവാണെന്ന് പരിഭവം പറഞ്ഞവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഒരു തകർപ്പൻ ഐറ്റവുമായി എത്തിയിട്ടുണ്ട് നമ്മുടെ കുട്ടിത്താരം. മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട് ഇത്തവണ വൃദ്ധി മോൾ തനിച്ചല്ല ആടി തകർത്തിരിക്കുന്നത്. കൂട്ടിന് അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രി വീശാലുമുണ്ട്. തീർന്നില്ല റീലിൽ നമ്മുടെ വൃദ്ധിക്കുട്ടി

സിംഗിൾ റോളിലല്ല ഡബിൾ റോളിലാണ്. ഇപ്പോഴത്തെ ട്രെന്റിങ് നമ്പർ ആയ യാത്തി യാഞ്ഞി സോഗിനാണ് മൂവരും ചേർന്ന് ചുവട് വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് വൃദ്ധി വിശാൽ. ഇൻസ്റ്റഗ്രാമിൽ വെറും ആറ് മാസം കൊണ്ട് താരം സ്വന്തമാക്കിയത് ഒരു മില്യണിലധികം ആരാധകരെയാണ്. വൃദ്ധിയുടെ ഫോട്ടോ ഷൂട്ടുകളും ഡാൻസ് റീലുകളുമൊക്കെ ഏറെ സന്തോഷത്തോടെയാണ്

ആരാധകർ ഏറ്റെടുക്കാറ്. അമ്മയും അച്ഛനുമൊരി മിച്ചുള്ള ഡാൻസ് റീൽ മുമ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൃദ്ധി മോളെ പോലെ തന്നെ മികച്ച ഡാൻസേഴ്സ് ആണ് അച്ഛനും അമ്മയും. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ ഷൂട്ട് ചെയ്ത ഒരു ഡാൻസ് വീഡിയോയിലൂടെയാണ് മലയാളികൾ ഈ കുട്ടി പ്രതിഭയ പരിചയപ്പെട്ടത്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ മാത്രല്ല വൃദ്ധി

വിശാൽ താരം. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഇടം പിടിച്ചു കഴിഞ്ഞു ഈ കുട്ടിത്താരം. സാറാസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലകാരത്തിനുള അവാർഡും താരം സ്വന്തമാക്കി. നിരവധി തെന്നിന്ത്യൻ സിനിമകളിൽ നിന്നുള്ള ഓഫറുകളും താരത്തിനെ തേടിയെത്തുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനോടൊപ്പമുള്ള കടുവയാണ് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം .