വിറ്റാമിന്‍ D കുറഞ്ഞാല്‍..

ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം. ഇതുകൂടാതെ ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്.

സ്വഭാവിക രീതിയിലാണ് ഇത് കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. സൂര്യപ്രകാശം കൊള്ളുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോളില്‍ നിന്നുമാണ് വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്

വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണങ്ങള്‍ പലതുണ്ട്. പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ്‌ ഇത്‌ സംഭവിക്കുക. മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ്‌ വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സുകള്‍.സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും.

ഇന്ത്യക്കാരില്‍ 70- 90 ശതമാനം ആളുകളും വിറ്റമിന്‍ ഡിയുടെ അഭാവം നേരിടുന്നവരാണെന്ന് പഠനം. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിത ശൈലിയും വൈറ്റമിൻ ഡിയുടെ അളവിനെ കുറയ്ക്കുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.