വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ നല്ലതാണന്ന് എല്ലാവരും പറയും , കാരണം കൂടി അറിഞ്ഞു കൊള്ളുക

രാവിലെ വെറും വയറ്റിൽ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള പ്രത്യേക കഴിവ് ലഭിക്കുന്നു. ഇതുവഴി ചർമ്മത്തെ ആരോഗ്യ പൂർണ്ണമായും തിളക്കമുള്ളതായും നിലനിർത്താൻ സാധിക്കുന്നു. വെള്ളം ഒാരോ അവയവങ്ങളുടെയും സു​ഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ദാഹം വരുമ്പോൾ സോഫ്റ്റ്‌ ഡ്രിങ്കോ ജ്യൂസോ കുടിക്കാതെ പകരം ധാരാളം വെള്ളം കുടിക്കാനാണ് ശ്രമിക്കേണ്ടത്.

പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത് ശരിയല്ല. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങൂ. ഇത് പത്തു ദിവസം തുടര്‍ച്ചയായി ആവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്.

രാവിലെയുള്ള ജലപാനം മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തും. മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയും. മൂത്രാശയത്തിലും കിഡ്‌നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിര്‍ജലീകരണമാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ തലവേദന ഒരു പരിധി വരെ ഒഴിവാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.