വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിക്കാമോ നിങ്ങള്‍ക്ക്,അത്ഭുത ഗുണങ്ങള്‍ അനുഭവിച്ചറിയാം

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യനിലെ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്‌‌‌ടമാണ് വെളുത്തുള്ളി എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും വെളുത്തുള്ളി നമ്മുടെ അമ്മമാർ കൂടുതൽ ചേർക്കുന്നത്.

പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി തിളപ്പിച്ച വെള്ളം. വെളുത്തുള്ളി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ പ്രയോജനങ്ങള്‍ പലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.

ക്യാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെ പോലും തടയാന്‍ വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ പൊണ്ണ തടി കുറയുകയും നഷ്ടപ്പെട്ട ഊര്‍ജ്ജവും ഓജസ്സും കൈവരുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.