വഴുതനയിലെ പുഴു ശല്യം ഇല്ലാതാക്കാനും പൂക്കളുണ്ടാവാനും ഇതൊന്ന് സ്പ്രേ ചെയ്യൂ…

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. നിരവധി ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് വഴുതന. അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഗ്രോബാഗില്‍ വഴുതന നിഷ്പ്രയാസം വളര്‍ത്താം.

പ്രമേഹത്തിന് എതിരേ പ്രവര്‍ത്തിക്കുന്നതിനാല്‍ വഴുതനയ്ക്ക് അടുത്തിടെ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള വഴുതനകള്‍ നമ്മള്‍ കൃഷി ചെയ്യുന്നുണ്ട്. വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തുക. ആവശ്യമെങ്കില്‍ തൈകള്‍ക്ക് താങ്ങു കൊടുക്കുക. പറിച്ചു നട്ട് ഒരു മാസം കഴിയുമ്പോള്‍ കളയെടുക്കല്‍, ജൈവ വളം നല്‍കല്‍, മണ്ണ് കൂട്ടി കൊടുക്കല്‍ തുടങ്ങിയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കാം.

പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍,അഴുകിപ്പൊടിഞ്ഞ ചകിരിച്ചോര്‍,തൊണ്ട്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ടുകൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനും കഴിയും

വെളുത്ത ചിറകില്‍ തവിട്ടു നിറത്തിലെ പുള്ളിയോടു കൂടിയ ശലഭത്തിന്റെ പുഴുക്കള്‍ തണ്ടും കായും ആക്രമിക്കുന്നു. ഇളംതണ്ടിലും കായിലും, പുഴു തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു. ആക്രമണ വിധേയമായ തണ്ടുകള്‍ വാടി കരിയുന്നു. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം. വഴുതനയിലെ പുഴു ശല്യം ഇല്ലാതാക്കാനും പൂക്കളുണ്ടാവാനും ഇങ്ങനെ ചെയ്തു നോക്കൂ.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.