വഴുതന നന്നായി കുലകുത്തി കായ്ക്കാൻ ഇങ്ങനെ നടണം

വഴുതന നമ്മുടെ അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍.

പച്ചച്ചാണകവും ഗോമൂത്രവും ലഭ്യമല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, എല്ലുപൊടി ഇവയും കൊടുക്കാം. വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തില്‍ വഴുതന നമുക്ക് വിളവെടുക്കാം. വിവിധ തരത്തിലുള്ള ചെടികള്‍ വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള കായകള്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് രസകരമായി വളര്‍ത്താവുന്ന പച്ചക്കറിയാണിത്.

അമിതമായി നനച്ചാലും കുറച്ച് വെള്ളം കൊടുത്താലും ചെടി നശിച്ചുപോകും. നല്ല നീര്‍വാര്‍ച്ചയുള്ളതും പെട്ടെന്ന് വരണ്ടു പോകാത്തതുമായ മണ്ണാണ് ആവശ്യം. ഓരോ വിളവെടുപ്പിനു ശേഷവും ചുവട്ടിലെ മണ്ണിളക്കി നേർപ്പിച്ച പച്ചച്ചാണകമോ ഗോ മൂത്രമോ ഒഴിക്കുന്നത് ചെടിയുടെ പുഷ്ടി കൂടാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Gardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.