വാനില നടാം മികച്ച വരുമാനമാർഗം, വാനില കൃഷിയെ പറ്റി അറിയേണ്ടതെല്ലാം

കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ച് വാനിലയ്ക്ക് പൊതുവെ രണ്ട് നടീൽക്കാലമാണ് ഉള്ളത്. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് മെയ് മാസത്തിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലും.

ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും നൽകുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും വാനില കൃഷി ചെയ്യുന്നത്. നമ്മുടെ തൊടിയിലും വാനിലകൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്താൻ സാധിക്കും.

വാനിലയുടെ വള്ളി മുറിച്ചോ കൂടതൈകളോ ആണ് നടാൻ ഉപയോഗിക്കുക. ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് അനുയോജ്യം. മണല്‍ കലര്‍ന്ന പശിമരാശി മണ്ണു മുതല്‍ വെട്ടുകല്‍ മണ്ണുവരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില കൃഷി ചെയ്യാം.

വാനില കൃഷിയെക്കുറിച്ച് കൂടുതൽ അറിയാം; വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.