വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കള നുറുങ്ങുകള്‍ പരിചയപെടാം
പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഇത്തരത്തിൽ വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നതിനൊപ്പം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ്

ഇറച്ചിക്കറിയ്ക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി. കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്. ഉരുളക്കിഴങ്ങുപയോഗിച്ച് കറിയിലെ അമിതമായ ഉപ്പിനെ നീക്കാവുന്നതാണ്. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനിറ്റോളം വേവാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.

ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാൽ അത് ഐസ് ട്രേയിൽ ഒഴിച്ച് കട്ടകളാക്കുക. നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ ഇവ ചേർത്താൽ നല്ല രുചി കിട്ടും. ചെറുനാരങ്ങയുടെ പുറത്ത് വെളിച്ചെണ്ണ തടവി ഫ്രിഡ്ജില്‍ വച്ചാല്‍ കുറെയധികം ദിവസം കേട് കൂടാതെയിരിക്കും. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി. സംഭാരം ഉണ്ടാക്കുമ്പോള്‍ കറിവേപ്പിലയോടൊപ്പം കുറച്ച് തളിര്‍മാവില കൂടി ചേര്‍ത്താല്‍ സംഭാരത്തിന് പ്രത്യേക സ്വാദ് കൈവരും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.