വീട്ടമ്മമാർ ഒരുകോടി നന്ദി പറയും അധികമാർക്കും അറിയാത്ത ഈ ടിപ്പുകൾ അറിഞ്ഞാൽ..

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അടുക്കള നുറുങ്ങുകള്‍ പരിചയപെടാം. പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ?

എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഇത്തരത്തിൽ വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നതിനൊപ്പം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ്.

ബിരിയാണിക്കായി സവാളയും ഉരുളക്കിഴങ്ങും ഫ്രൈ ചെയ്യുമ്ബോള്‍ ഒരു നുള്ള് പഞ്ചസാര ഇട്ടാല്‍ വേഗത്തില്‍ ബ്രൗണ്‍ നിറത്തിലായി കിട്ടും. പരിപ്പ് പതഞ്ഞു കളയാതിരിക്കാന്‍ പാകം ചെയ്യുമ്ബോള്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചാല്‍ മതി. ക്രിസ്പി പൂരി ലഭിക്കാന്‍ ഗോതമ്ബ് മാവ് കുഴയ്ക്കുമ്ബോള്‍ അതില്‍ ഒരു സ്പൂണ്‍ റവയോ കുറച്ചു അരിമാവോ ചേര്‍ക്കുക. വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാന്‍ ഒരു സ്പൂണ്‍ തൈരോ നാരങ്ങാനീരോ ചേര്‍ത്താല്‍ മതിയാകും.

തേങ്ങാ കൃത്യമായി പൊട്ടിക്കാന്‍ തേങ്ങാ നനച്ച ശേഷം നടുവില്‍ ഒരു ഇമാജിനറി വര നിങ്ങളുടെ വിരല്‍ കൊണ്ട് വരയ്ക്കുക. അതിനു ശേഷം പൊട്ടിക്കുക.അപ്പോള്‍ കൃത്യമായും രണ്ടു പകുതിയായി പൊട്ടി വരും. നല്ല വീര്‍ത്ത ചോറ് ലഭിക്കാന്‍ അരി വേവിക്കുമ്ബോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.