മലയാള സിനിമയുടെ മസിൽമാന് പിറന്നാൾ ആശംസകളുമായി താരരാജാവ്..😍😍 ഉണ്ണിമുകുന്ദന്റെ പിറന്നാളിന് കിടിലൻ സർപ്രൈസ്‌ നൽകി ലാലേട്ടൻ 😍👌

0

മലയാളസിനിമയിൽ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യൻ, മല്ലുസിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമുകുന്ദൻ മലയാള സിനിമയിലെ മസിൽമാൻ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച താരത്തിന്റെ ജന്മദിനമായിരുന്നു. സഹപ്രവർത്തകരും പ്രമുഖ താരങ്ങളും അടക്കം നിരവധിപേരാണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

പല താരങ്ങളും ഉണ്ണിമുകുന്ദന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നെങ്കിലും മോഹൻലാലിനൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആഘോഷങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ മുൻപന്തിയിൽ നിന്നിരുന്നത്. കേക്ക് മുറിച്ച് ശേഷം ഉണ്ണിയോട് എന്തെങ്കിലും പറയാൻ മോഹൻലാൽ പറയുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ട്വൽത്ത് മാൻ എന്ന സിനിമയുടെ

സെറ്റിൽ വച്ചായിരുന്നു ഉണ്ണിമുകുന്ദൻ തൻറെ ഇത്തവണത്തെ പിറന്നാൾ ആഘോഷകരമാക്കിയത്. മോഹൻലാലിനൊപ്പമുള്ള പിറന്നാൾ ആഘോഷ ചടങ്ങുകൾ എല്ലാം സൈബർ ഇടങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞതുമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം. ഒരു മിസ്റ്ററി ത്രില്ലർ ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. കഴിഞ്ഞമാസം ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് കെ ആർ കൃഷ്ണകുമാറാണ്.

കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും നിരവധി ആരാധകരുള്ള ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകർക്കിടയിൽ വലിയ ചലനങ്ങൾ പലപ്പോഴും സൃഷ്ടിക്കാറുണ്ട്.