ഉലുവ വെള്ളം കുടിച്ചു വണ്ണം വെക്കാം..

മെലിഞ്ഞിരിക്കുന്നവർ എങ്ങനെയെങ്കിലും ഒന്ന് ഇത്തിരി വണ്ണം വെക്കാൻ വേണ്ടിയാണു ശ്രെമിക്കുന്നത് എന്നാൽ വണ്ണമുള്ളവർ കുറക്കാനും. അതുകൊണ്ട് തന്നെ തടി വെക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ ഓടി നടക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല ആത്മവിശ്വാസത്തെയും നിത്യജീവിതത്തെത്തന്നെയും അത് ബാധിച്ചേക്കാം.

വിപണിയിൽ കിട്ടുന്ന പല സാധനങ്ങളും തടി വെക്കാൻ വേണ്ടി വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാൽ സ്വന്തം അടുക്കളയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പല വസ്തുക്കളും ഉണ്ടെന്നു നാം ചിന്തിക്കാറില്ല. എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം വയ്ക്കാനാകും.

ഉലുവ തണുത്ത വെള്ളത്തിലിട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും. ഉലുവയ്ക്ക് പല ആരോഗ്യുഗുണങ്ങളുമുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു മാത്രമല്ല, വെള്ളം തിളപ്പിച്ചും കുടിയ്ക്കാം. രാത്രി ഇത് വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം. കുതിര്‍ത്തിയ ഉലുവ കയ്പ്പാണെങ്കിലും കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതല്ലെങ്കില്‍ ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബര്‍ നല്ല തീരിയില്‍ ദഹനം നടക്കാന്‍ സഹായിക്കും. ഈ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sami’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.