ഉളുക്കിനിട്ടൊരു പണി കൊടുക്കാം.. നിമിഷനേരത്തിൽ പരിഹാരം..

ഒരു അസ്ഥിബന്ധത്തെ അതിന്റെ കഴിവിന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്ക് അഥവാ കീറലിനെയാണ് ഉളുക്ക് എന്ന് പറയുന്നത്. ഇത്തരത്തിൽ, അസ്ഥിബന്ധങ്ങളോ, പേശീസംയുക്തകോശങ്ങളോ കീറപ്പെടുമ്പോൾ, അവ ഇളക്കാനാകാത്തവിധം ഉറപ്പിക്കുകയോ, അല്ലെങ്കിൽ, ശസ്ത്രക്രിയ ആവശ്യമായി വരികയോ ചെയ്യാം. ഏതൊരു സന്ധിയിലും ഉളുക്ക് സംഭവിക്കാമെങ്കിലും, ഏറ്റവും അധികം ഉളുക്ക് കാണപ്പെടുന്നത് കണങ്കാലിലാണ്.

സാധാരണയായി ദേഹസുഖ പരിശോധനയിലൂടെയാണ് ഉളുക്ക് നിർണ്ണയിക്കുന്നത്. ഒപ്പം തന്നെ ബാധിതമായ അവയവഭാഗത്തിന്റെ എക്സ്‌റേ എടുക്കുകയും, എല്ലൊടിയലുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അസ്ഥിബന്ധത്തിൽ പിളർപ്പ് ഉണ്ടെന്ന് സംശയം തോന്നിയാൽ, മാഗ്നറ്റിക് റെസോണൻസ് ഇമേജിംഗ് അഥവാ MRI ലഭ്യമാക്കുന്നു. അസ്ഥിബന്ധത്തിന് പരിക്ക് വ്യക്തമായി അറിയുന്നതിനായി, ബാധിതമായ അവയവഭാഗത്തിൽ വീക്കം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ശമിച്ചതിനുശേഷമേ MRI എടുക്കാറുള്ളൂ.

സന്ധികൾ അമിതമായി വലിച്ചുനീട്ടപ്പെടുമ്പോളാണ് സാധാരണയായി ഉളുക്ക് സംഭവിക്കുന്നത്. ഇത് അസ്ഥിബന്ധത്തിൽ കീറലോ, വിള്ളലോ ഉണ്ടാവുന്നതിന് കാരണമാവുന്നു.

കണങ്കാൽ. ഏറ്റവും കൂടുതൽ ഉളുക്ക് സംഭവിക്കുന്ന ശരീരഭാഗം കണങ്കാലാണ്. മാത്രമല്ല, കണങ്കാലിൽ സംഭവിക്കുന്ന ഉളുക്കുകൾ ആ ഭാഗത്ത് എല്ലൊടിയൽ സംഭവിക്കുന്നതിനേക്കാൾ വേദനാജനകവും, സുഖപ്പെടാൻ കൂടുതൽ സമയം ആവശ്യമുള്ളവയുമാണ്.
കാൽമുട്ട്‌. ഒരുപക്ഷേ ഏറ്റവും അധികം സംസാരവിഷയമാകുന്ന ഉളുക്ക് സംഭവിക്കുന്നത് കാൽമുട്ടിന്റെ മുമ്പിലായുള്ള അസ്ഥിബന്ധത്തിലാണ് (anterior cruciate ligament). കായികാഭ്യാസികളിൽ, പ്രത്യേകിച്ച് ഫുട്ബോൾ, ബാസ്കറ്റ്ബോൾ, പോൾവാൾട്ട്, ജൂഡോ തുടങ്ങിയ കായികവിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം ഉളുക്ക് സംഭവിക്കുന്നത് സാധാരണമാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.