ഒരു ദിവസം കൊണ്ട് വയറ്റിലെ വിരകള്‍ പോകാൻ ഇതു മതി

മനുഷ്യരിൽ, കൃമിബാധ (കൃമികടി) അഥവാ എന്ററോബിയാസിസ് ഉണ്ടാക്കുന്നത്‌ എന്ററോബിയസ് വെർമികുലാരിയസിസ് (Enterobius vermicularis )
എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ ആണ്. സൂചിവിര എന്നും ഇവ അറിയപ്പെടുന്നു. കുട്ടികളിൽ ഈ രോഗം സാധാരണമാണ്. മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്.

മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 4-6 ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് – അല്ലെങ്കിൽ പൂർണമല്ലാത്ത രോഗമുക്തിയോ, പുനർരോഗബാധയോ സാധാരണമാണ്.

ചെറിയ നൂല്‍കഷ്ണം പോലെ തോന്നിക്കുന്ന ഈ വിരകള്‍ കടുത്ത അസ്വസ്ഥതയും പോഷക കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും. അഞ്ച് മുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളിലാണ് കൃമിബാധ സാമാന്യമായി കാണപ്പെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ഹോട്ടലുകളിലെയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലാണ് കൃമിബാധ കൂടുതല്‍.

മലദ്വാരത്തിന് ചുവട്ടിലുമുണ്ടാകുന്ന ചൊറിച്ചിലാണ് ഇതിന്റെ പ്രധാനലക്ഷണം. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പെണ്‍വിരകള്‍ രാത്രി വേളയില്‍ മലദ്വാരത്തിന് സമീപം മുട്ട ഇടുന്നതാണ് ഇതിന് കാരണം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.