അടുക്കള എപ്പോഴും വൃത്തി ആയിരിക്കുവാൻ 18 കാര്യങ്ങൾ

അടുക്കള എപ്പോഴും വൃത്തിയായി കിടക്കാനാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്. ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലം ആ വീട്ടിലെ അടുക്കളയാണ്. ചില കാര്യങ്ങൾ ശ്രെധിച്ചാൽ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാം.

പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല. അലമാരിയിലും ഷെല്‍ഫുകളിലും വെളുത്തുള്ളി അല്ലികള്‍ വച്ചാല്‍ കീടങ്ങളെ അകറ്റാം. കൂടാതെ വെളുത്തുള്ളി,ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ,പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പ് എന്നിവയുപയോഗിച്ചുണ്ടാക്കുന്ന വെളുത്തുള്ളിവെള്ളം തളിച്ചാല്‍ കീടങ്ങളെ നശിപ്പിക്കാം.

മഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി. ഡസ്റ്റ് ബിന്‍, അടുക്കളയുടെ ഏതെങ്കിലും മൂലയ്ക്ക് സൂക്ഷിക്കകു. എല്ലാദിവസവും രാത്രിയില്‍ ഡസ്റ്റ് ബിന്നിലേക്ക് അണുനാശകമായ സ്പ്രേ പ്രയോഗിക്കുക. ഇത് അടുക്കളയില്‍ അണുക്കള്‍ വരുന്നത് തടയാന്‍ സഹായകരമാകും.

അടുക്കളയിലെ തറ എപ്പോഴും വൃത്തികേടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് തുടച്ചു സൂക്ഷിക്കുക. മിക്സി കഴുകിയെടുക്കാനായി ഉപയോഗം കഴിഞ്ഞാൽ അപ്പോൾ തന്നെ 2 തുള്ളി ഡിഷ് വാഷ് ഒഴിച്ച് ഒന്ന് കറക്കിയെടുത്തതിന് ശേഷം നല്ല വെള്ളത്തിൽ കഴുകിയാൽ വളരെ വേഗം വൃത്തിയായി കിട്ടും. അതുപോലെ ചപ്പാത്തി പരത്തുമ്പോൾ അടിയിൽ ഒരു ന്യൂസ് പേപ്പർ ഇട്ടുകൊടുത്താൽ പൊടിയെല്ലാം താഴെ പോകാതെ നീക്കം ചെയ്യാൻ എളുപ്പം ഉണ്ടാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.