ഈ സമയത്തെ കുളി ദാരിദ്രം ക്ഷണിച്ചു വരുത്തും

ജീവിതചര്യയുടെ ഭാഗമാണ് സ്നാനം അഥവാ കുളി. പൊതുവെ രാവിലെ സൂര്യനുദിക്കുന്നതിനു മുൻപും വൈകിട്ട് അസ്തമനത്തിനു മുൻപും കുളിക്കണമെന്നാണ് ആയുർവേദം പറയുന്നത്. ശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ സ്നാനകർമ്മാദികൾ നടത്തുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകും.

കുളിക്കുന്നതിനു സമയം നോക്കണോ എന്ന് തമാശരൂപേണ ചോദിക്കുമെങ്കിലും അതിൽ കാര്യമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. അത് സൂര്യോദയവും അസ്തമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മാത്രം.

ധർമശാസ്ത്രപ്രകാരം രാവിലെ കുളിക്കുന്നതിനു നാല് യാമങ്ങൾ ഉണ്ട് . പുലർച്ചെ 4 നും 5 നും ഇടയിൽ കുളിക്കുന്നതിനെ മുനിസ്‌നാനം എന്നും 5 നും 6 നും ഇടയിൽ കുളിക്കുന്നതിനെ ദേവസ്നാനം എന്നും 6 നും 8 നും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നും 8 മണിക്ക് ശേഷമുള്ള സ്നാനം രാക്ഷസീ സ്നാനം എന്നറിയപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.