തുളസിയുടെ സ്ഥാനം ധന വിവാഹ തടസങ്ങൾ മാറ്റും

പൂജാപുഷ്പങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി. മഹാവിഷ്ണുവിന്‍റെ പത്നിയായ ലക്ഷ്മീദേവിയാണ് തുളസിയെന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുന്‍പ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാന്‍ വാസ്തുവിദ്യാ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്. തെറ്റായ സ്ഥാനത്തെ തുളസിത്തറ വീടിനു ദോഷമാണ്.

തുളസിച്ചെടിക്കും തുളസിത്തറകൾക്കും നമ്മുടെ വീടുകളിൽ വലിയ സ്ഥാനമാണുള്ളത്. ആയൂർവേദവും വാസ്തുവും ജ്യോതിശാസ്ത്രവും ചേർന്ന കാരണങ്ങളാണ് ഇതിനു പിന്നിൽ എന്നു പറയാം. തുളസിയുടെ ഔഷധ ഗുണവും ആത്മീയ പരമായ കാരണങ്ങളും കൂടികണക്കിലെടുത്താണ് വീടുകളിൽ തുൾസിത്തറകൾ സ്ഥാനം പിടിക്കുന്നത്.

തുളസിയുടെ ഇലകളും പൂക്കളുമെല്ലാം രാവിലെ മാത്രം നുള്ളിയെടുക്കുക. സൂര്യാസ്തമയ ശേഷം ഇവ നുള്ളിയെടുക്കരുത്. തുളസിച്ചെടി അകാരണമായി ഇലകൊഴിയുകയോ ഉണങ്ങിപ്പോവുകയോ ചെയ്താൽ വീട്ടിൽ അനര്‍ത്ഥങ്ങള്‍ വരാൻ പോകുന്നതിന്‍റെ സൂചനയായി വേണം കണക്കാക്കാൻ. ഇങ്ങനെയുണ്ടാവുകയാണെങ്കിൽ ചെടി വേരോടെ പിഴുതെടുത്ത് വെള്ളത്തിൽ മുക്കിവെച്ച് ഏതെങ്കിലും ജലാശയങ്ങളിൽ ഒഴുക്കുന്നതാണ് ഉത്തമമായ പ്രതിവിഥി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
A R K Blogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.