തൊട്ടാവാടിയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

നമ്മുടെ തൊടിയിലും പറമ്പിലും ധാരാളമായി കാണുന്ന ഒന്നാണ് തൊട്ടാവാടി. ഇതിന്റെ എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ്. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു.

പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി. ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്കാക്കുന്നു.അതിനാല്‍ പുകച്ചില്‍, ഇന്‍ഫ്ലേഷന്‍ എന്നിവക്കും പിന്നെ രക്ത സംബന്ധമായ രോഗങ്ങള്‍, വയറിളക്കം എന്നിവയ്ക്കും ഇവ ചികില്‍സയില്‍ ഇടം കാണാറുണ്ട്.

കുട്ടികളിലെ ശ്വാസം മുട്ടൽ മാറുവാൻ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും ചേർത്ത് ദിവസത്തിൽ ഒരുനേരം വീതം ചേർത്ത് രണ്ടു ദിവസം കൊടുത്താൽ ശമനമുണ്ടാകും.തൊട്ട്ാവാടി സമൂലം പറിച്ചെടുത്ത കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തിയ അരിക്കൊപ്പം ചേർത്ത് കഞ്ഞിവെച്ച് കുടിച്ചാൽ ഞരമ്പുകൾക്ക് ശക്തി വർധിക്കും. ഇതിന്റെ വേര് ഉണക്കി പൊടിച്ചത് കഫത്തിനും ചുമയ്ക്കും പരിഹാരം നല്‍കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.