തോന്നലിന് കവർ ഡാൻസുമായി അഹാനയും സഹോദരിമാരും 😍😍 മക്കൾക്കൊപ്പം ബിഹൈൻഡ് ദ സീൻ വീഡിയോയുമായി സിന്ദു കൃഷ്ണ 😂👌

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഹാന കൃഷ്ണൻ. ഒരു സംവിധായിക ആവുക എന്നതാണ് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. യൂട്യൂബിൽ സ്വന്തമായി ചാനൽ ഉള്ള താരം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുകയുണ്ടായി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വളരെ വലിയ വലിയ സ്ഥാനം തന്നെ ആരാധകർക്കിടയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ സംവിധായക

ആകണം എന്ന ആഗ്രഹത്തിന് പുറത്ത് അച്ഛനെ നായകനാക്കി കൊണ്ട് താരം ചെയ്ത മ്യൂസിക്കൽ ആൽബം വളരെയധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോൾ തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കുവാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിന് തൊട്ടുപിന്നാലെ തോന്നൽ

ഗാനത്തിന് കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് അഹാനയും സഹോദരിമാരും. ഈ കവർ സോങ്ങും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. കവർ സോങ്ങ് പുറത്തുവന്നതിനു തൊട്ടു പിന്നാലെ ഇവരുടെ അമ്മ സിന്ധു കൃഷ്ണ തോന്നൽ കവർ ഡാൻസിന്റെ ബിഹൈൻഡ് സീനും ആയി youtube ചാനലിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അഹാനയുടെയും സഹോദരിമാരുടെയും പ്രാക്ടീസും അതിനിടയ്ക്ക് ഉള്ള അവരുടെ നർമ പ്രധാനമായ

സംസാരവും എല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് ഇതും ആരാധകരിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നത്. എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള താരകുടുംബം ആണ് കൃഷ്ണകുമാറിന്റേത്. അഭിനയത്തെ ജീവിതോപാധിയായി കാണുന്നവരാണ് ഈ കുടുംബത്തിൽ ഉള്ളതെന്ന് അതിന് മുൻപേ തന്നെ വ്യക്തമായ കാര്യമാണ്. തോന്നലിന് വിജയാശംസകളുമായി നിരവധി പ്രശസ്ത താരങ്ങളും എത്തിയിട്ടുണ്ട്.