ശരീരത്തിലെ നീര് / തലനീരിറക്കം കളയാനുള്ള ഒറ്റമൂലി

മുതിർന്നവരിൽ വളരെയധികം കേൾക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സിൽ നിന്നിറങ്ങുന്ന നീർക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങൾക്കു കാരണമാകുന്നു. ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കഴുത്തുവേദന, കൈകാൽമുട്ടുകഴപ്പ്, സന്ധിവേദന, തോൾസന്ധിവേദന, കണംകാൽവേദന, നീര്, തലവേദന, കുത്തിനോവ് ഇവ ഉണ്ടാകുന്നു. ഇതിനെ രക്തവാതം അല്ലെങ്കിൽ ആമവാതം എന്നോ സന്ധിവാതമെന്നോ പറയുന്നു.

നീർക്കെട്ടുകൾ ശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ ആ അവയവത്തിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക, കഫസ്വഭാവമുള്ള ആഹാരസാധനങ്ങൾ കഴിക്കുക, ക്രമം തെറ്റിയ ആഹാരരീതികൾ എന്നിവയും ഒഴിവാക്കേണ്ടതാണ്.

ആയുർവേദ പ്രകാരം ശാരീരിക രോഗങ്ങൾക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളിൽ നിന്നുള്ള നീര് ആണ്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. നീർക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപ്പി ടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.