തക്കാളി കുല കുത്തി ഉണ്ടാവാന്‍ ഈ വളം കൊടുക്കൂ..ഗ്രോബാഗ് നിറക്കുന്നതും

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം.

മാരകമായ കീടനാശിനികള്‍ ധാരാളം പ്രയോഗിച്ചാണ് ഇതര സംസ്ഥാനത്ത് നിന്നും തക്കാളി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഒന്നു മനസ് വച്ചാല്‍ വീട്ടിലേക്ക് ആവശ്യമായ തക്കാളി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്നതേയുള്ളൂ. അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ള മണ്ണില്‍ തക്കാളി കൃഷി വിജയിക്കില്ല. പുളിരസമുള്ള മണ്ണില്‍ ബാക്റ്റീരിയ മൂല മുള്ള വാട്ടരോഗം കൂടുതലാണ്. കുമ്മായ വസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിന്റെ അമ്ലത കുറയ്ക്കുക, വാട്ട രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ നടുക എന്നിവയാണ് പ്രതിവിധി.

നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. തക്കാളി കുല കുത്തി ഉണ്ടാവാന്‍ ഈ വളം കൊടുക്കൂ..ഗ്രോബാഗ് നിറക്കുന്നതും; വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.