ഓണസദ്യക്കുള്ളതെല്ലാം ഒരു ടെറസ്സിൽ നിന്ന് തന്നെ ഉണ്ടാക്കാം

നമ്മുടെ വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിൽ ചെറിയ രീതിയിൽ തോട്ടങ്ങൾ നിർമ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി. ആവാസവ്യവസ്ഥകളും മറ്റും നശിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കാവുന്ന നൂതനകൃഷിരീതികളിൽ ഒന്നായി ഇതു കരുതപ്പെടുന്നു.

അമിതോല്പാദനത്തിനു വേണ്ടി കീടനാശിനി, ഹോർമോണുകൾ, ജനിതകവ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ച് വൻതോതിൽ ഉല്പാദിപ്പിക്കുന്ന വിഷമയമായ മറ്റു പ്രദേശങ്ങളിൽ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് നമുക് സാവധാനം വിട പറയാം, ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ ടെറസ്സ് കൃഷി സഹായിക്കും.

നമ്മുടെ ഭാവി തലമുറയിലേക്കൊരു മുതൽ കൂട്ടായി വിഷമയമില്ലത്ത ഭക്ഷണ രീതി അവർക്കു വേണ്ടി നമുക്കു മുന്നോട്ടൊരു ചുവടു വെക്കാം.
ലോകവ്യാപകമായി ഉയർന്നു വരുന്ന ഹരിതസമ്പദ്ഘടന എന്ന ആശയത്തിന്റെ അർത്ഥസ്വാംശീകരണം കൂടിയാണു് ഈ ഭക്ഷ്യോൽപ്പാദനരീതി.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.