നിന്റെ അച്ഛനല്ലല്ലോ എന്നെ കെട്ടിയത്..സീരിയൽ താരം സ്വാതിയുടെ ചുട്ട മറുപടി അയാളുടെ വായടപ്പിച്ചു. ഇനി അയാൾ ഇങ്ങനെ വാ തുറക്കില്ല!!! താരത്തെ പിന്തുണച്ച് ആരാധകരും.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി സ്വാതി നിത്യാനന്ദ്. ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിലെല്ലാം ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന പ്രണയവർണങ്ങൾ എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഒട്ടേറെ ആരാധകരുമുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ്

താരം വിവാഹിതയായത്. സീരിയലിന്റെ ക്യാമറമാനുമായി ആരുമറിയാതെ ഒരു വിവാഹമായിരുന്നു അത്. സന്തോഷകരമായ ദാമ്പത്യമാണെങ്കിലും ഇരുവരും സീരിയലുകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കായതിനാൽ പല ആഘോഷാവസരങ്ങളിലും ഒരുമിച്ച് ഉണ്ടാകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഈ വർഷം ന്യൂയർ ഒരുമിച്ച് ആഘോഷിച്ചതിൻറെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. താരം പങ്കുവെച്ച

ചിത്രങ്ങളിൽ ഇരുവരുടെയും പ്രണയമുഹൂർത്തങ്ങളും ചുംബനരംഗങ്ങളും ഉണ്ടായിരുന്നു. ഇതുകണ്ട് സോഷ്യൽ മീഡിയയിൽ ഒരാൾ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ ചുട്ട മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഈ മുതുക്കനെയാണോ നിനക്ക് കല്യാണം കഴിക്കാൻ കിട്ടിയത് എന്നതായിരുന്നു താരം നേരിട്ട ചോദ്യം. ‘അതേ, നിന്റെ അച്ഛൻ അല്ലല്ലോ. പിന്നെ എന്തിനാ ഇത്രയും സങ്കടം? ആരുടെ കൂടെ ജീവിക്കണമെന്ന് എനിക്കറിയാം.

തന്റെ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട” സ്വാതിയുടെ മറുപടി ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. താരത്തിന്റെ മറുപടി കണ്ടതോടെ അയ്യോ, ഞാനത് ചുമ്മ പറഞ്ഞതാണെന്ന തരത്തിൽ അയാള്‍ ക്ഷമ ചോദിക്കുന്ന രീതിയില്‍ കമന്റിടുകയും ചെയ്തു. അയാൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോള്‍ സമാധാനമായി എന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് നേരെ വരുന്ന ഇത്തരം മോശം കമ്മന്റുകൾ അവരുടെ കുടുംബജീവിതത്തിലേക്ക് തന്നെയാണ് അമ്പെയ്യുന്നത്. എന്താണെങ്കിലും സ്വാതിയെപ്പോലുള്ള താരങ്ങൾ ഇത്തരത്തിൽ ചുട്ട മറുപടി നൽകുന്നത് പലപ്പോഴും ഇത്തരക്കാരുടെ വായടപ്പിക്കാറുണ്ട്.