സുമിത്രയെ കൈപിടിച്ചുയർത്തി സിദ്ധാർത്ഥ്…..ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ശുഭസൂചന…..വേദിക ഇനി ഔട്ട്!! കുടുംബവിളക്കിന് കയ്യടിച്ച് സീരിയൽ ആരാധകർ. രോഹിതിൻെറയും വേദികയുടെയും മനക്കോട്ടകൾ തകർന്നടിഞ്ഞു.

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. 2020 ൽ തുടങ്ങിയ പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മീര വാസുദേവ് ആണ് സുമിത്ര എന്ന നായികാ കഥാപാത്രമായി എത്തുന്നത്. തുടക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ പരമ്പരക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് സീരിയൽ കൂടുതൽ

ആരാധകരെ നേടിയെടുക്കുകയായിരുന്നു. സംഭവബഹുലമായി സീരിയൽ മുന്നോട്ടുപോകുകയാണ് ഇപ്പോൾ. ജീവിതത്തിന്റെ ഒരു വഴിത്തിരിവിൽ രണ്ടായി പിരിഞ്ഞ സുമിത്രയും സിദ്ധാർഥും വീണ്ടും ഒന്നിക്കുന്നുവോ എന്ന സൂചനയാണ് സീരിയലിന്റെ പുതിയ പ്രോമോ വീഡിയോ നൽകുന്നത്. സുമിത്രയ്ക്കും സിദ്ധാർത്ഥിനുമൊപ്പം മക്കളും ഒരു വിനോദയാത്ര സംഘടിപ്പിച്ചിരിക്കുയാണ് ഇപ്പോൾ. എല്ലാവരും ചേർന്ന് യാത്രയിലാണ്. ശ്രീകുമാറാണ്

യാത്രയുടെ സൂത്രധാരൻ. പ്രതിസന്ധികളെ മറികടന്നാണ് സുമിത്രയും സിദ്ധാർഥും ടൂറിനെത്തിയത്. രോഹിത്തിന്റെ ഉപദേശം ഉണ്ടായിരുന്നെങ്കിലും സുമിത്രാസിലെ ബിസിനസ് മീറ്റിംഗ് ഒഴിവാക്കിയാണ് സുമിത്ര ടൂറിൽ പങ്കെടുക്കാനെത്തിയത്. വേദികയുടെ വിലക്ക് മറികടന്നാണ് സിദ്ധുവും മക്കളോടൊപ്പം അവധിദിനങ്ങൾ അടിച്ചുപൊളിക്കാൻ ഓടിയെത്തിയത്. സുമിത്രയും സിദ്ധാർഥും പണ്ട് ഹണിമൂൺ ആഘോഷിക്കാൻ പോയ അതേ സ്ഥലത്താണ് ഇപ്പോൾ

എല്ലാവരും ടൂറിന് പോയിരിക്കുന്നത്. പുതിയ പ്രോമോ വിഡിയോയിൽ കാണിച്ചിരിക്കുന്നത് ടൂറിനിടയിൽ സുമിത്രയെ കാണാതാകുന്നതാണ്. സുമിത്ര ഒരു കയത്തിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നതും അവിടെ നിന്നും സിദ്ധാർഥ് കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നതും പുതിയ പ്രോമോ വിഡിയോയിൽ കാണാം. ജീവിതത്തിലെ ഒരു ഘട്ടത്തിൽ സുമിത്രയുടെ കൈവിട്ടുകളഞ്ഞ ആളാണ് ഇന്ന് വീണ്ടും സുമിത്രയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്.