നിങ്ങൾ ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? എങ്കിൽ അറിയാതെ പോകരുത് ഈ കാര്യങ്ങൾ

മിക്കവരുടെയും വീടുകളിൽ ഫ്രിഡ്ജ് ഉണ്ടായിരിക്കും. എന്ത് ഭക്ഷണം ബാക്കിവന്നാലും എടുത്ത് ഫ്രിഡ്ജില്‍ വെയ്ക്കുന്ന സ്വഭാവം നമ്മുക്ക് എല്ലാവര്‍ക്കും ഉണ്ട്. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം.

മാസം ,മത്സ്യം എന്നിവയും പാചകം ചെയ്യുന്നതിന് മുന്‍പ് നാം ശീതീകരിച്ചു സൂക്ഷിക്കാറുണ്ട് .ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. ഇറച്ചി ഒരുപാട് ദിവസം ഒന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം.

ഫ്രിഡ്ജിൽ ഇറച്ചി സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. മീനും ഇറച്ചിയും മാത്രമല്ല മറ്റ് ഭക്ഷണമായാലും നാല് ദിവസത്തില്‍ കൂടുതല്‍ വച്ചിരുന്നു ഉപയോഗിക്കരുത്. പല ഭക്ഷണ സാധനങ്ങളും മൂന്നു ദിവസം കഴിയുമ്പോഴേ ചീഞ്ഞു തുടങ്ങും, ചിലത് അഞ്ചു ദിവസം വരെ കേടാകാതെ ഇരിക്കുകയും ചെയ്യും. പുറത്ത് നിന്നും അകം വ്യക്തമായി കാണാന്‍ കഴിയുന്ന പാത്രങ്ങളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.