മലയാളികളുടെ സ്വന്തം കുട്ടിമണി അമ്മയായി.. ആദ്യത്തെ കണ്മണി വന്ന സന്തോഷം ആഘോഷിച്ച് കുഞ്ഞമ്മ. പ്രസവശേഷം വീട്ടിലെത്തിയ ശ്രീലയ്ക്ക് വൻ സ്വീകരണം നൽകി കുടുംബം..

മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ശ്രുതി ലക്ഷ്മിയും ശ്രീലയയും. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് ശ്രുതിലക്ഷ്മി മലയാള സിനിമയിൽ നായികയായും സഹതാരം ആയും ഒക്കെ അഭിനയരംഗത്ത് സജീവമായിരുന്നു. ശ്രീലയ മിനിസ്ക്രീനിലൂടെ ആണ് ആരാധക ശ്രദ്ധ നേടിയെടുത്തത്. മൂന്നുമണി എന്ന സീരിയലിലൂടെ കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്

മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി ശ്രീലയ മാറുന്നത്. ഇവരുടെ അമ്മയായ ലിസി ജോസ് നാളുകളായി സീരിയൽ-സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു. മൂവരും അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്. ശ്രുതി ലക്ഷ്മി തന്റെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ പങ്കുവെച്ച് ഒരു വിശേഷം ആയിരുന്നു ചേച്ചി ആയ ശ്രീലയ

അമ്മയാകാൻ പോകുന്നത്. ഇപ്പോൾ ഇതാ ആദ്യത്തെ കണ്മണി വീട്ടിലേക്ക് വന്ന സന്തോഷത്തിലാണ് കുടുംബം മുഴുവൻ. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിനെ എടുത്തു കൊണ്ട് നിൽക്കുന്ന ശ്രീലയയും അടുത്ത് നിന്ന് കേക്ക് മുറിക്കുന്ന ശ്രുതിലക്ഷ്മിയെയും ഭർത്താവിനെയും വീഡിയോയിൽ കാണാം. അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കട്ടെ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് താരങ്ങളെ തേടി ആരാധകരുടെ വക എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും വൈറലാണ്. മുൻപ് നിറവയറിൽ കുടുംബത്തോടൊപ്പം മരയ്ക്കാർ സിനിമ കാണാൻ പോയ ശ്രീലയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഭിനയത്തിനൊപ്പം ക്ലാസിക്കൽ നൃത്തവും മനോഹരമായി സഹോദരിമാർ അവതരിപ്പിക്കാറുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണ് ഇപ്പോൾ ശ്രീലയ. ഇടയ്ക്കിടെ മാത്രമാണ് കുടുംബത്തെ സന്ദർശിക്കാൻ നാട്ടിലെത്തുന്നത്.