കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെച്ച് മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരം സൂരജ്.!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലൂടെ മലയാള സീരിയൽ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സൺ. ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ, യൂട്യൂബ് വീഡിയോകൾ എന്നിവയിലൂടെ ജനപ്രിയനായ നടന്റെ,വിശേഷങ്ങൾ ആരാധകർ പിന്തുടരാറുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കവർന്ന താരം, കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, ഈ ലോകത്തോട് വിട പറഞ്ഞ അതുല്ല്യ കലാകാരൻ കലാഭവൻ മണിച്ചേട്ടനെ കുറിച്ച് പങ്കുവെച്ച ഹൃദയസ്പർശിയായ

ഒരു കുറിപ്പ്, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടി. മണിച്ചേട്ടന്റെ സഹോദരൻ ഡോ. ആർ എൽ വി രാമകൃഷ്ണനെ കണ്ടുമുട്ടിയപ്പോൾ, അദ്ദേഹത്തോടൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് സൂരജ് മണിച്ചേട്ടനെ കാണാൻ അവസരം ലഭിച്ച ഓർമ്മ പങ്കുവെച്ചത്. സൂരജ് സണ്ണിന്റെ കുറിപ്പ്: “നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തികളിൽ ഒരാളായിരുന്നു കലാഭവൻ മണിച്ചേട്ടൻ. ഒരിക്കൽ അദ്ദേഹത്തെ യാദൃശ്ചികമായി കാണാൻ ഇടയായി അന്ന് അങ്ങേ അറ്റം സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതുപോലെ തന്നെ ഇന്ന്

യാദൃശ്ചികമായി അദ്ദേഹത്തിന്റെ അനുജനെ, Dr. RLV രാമകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാനുള്ള അവസരം കിട്ടി. അദ്ദേഹത്തിൽ ഞാൻ കണ്ടത് മണിച്ചേട്ടനെ തന്നെയായിരുന്നു. മണിച്ചേട്ടനെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചതും. നാടൻ പാട്ടിന്റെ രാജകുമാരനും സകലകലാ വല്ലഭവനും സൗത്ത് ഇന്ത്യൻ സിനിമകളിലെല്ലാം സജീവവുമായിരുന്ന മണിച്ചേട്ടനെ നമുക്ക് നഷ്ടമായിട്ട് ഈ മാർച്ച് 6 വരുമ്പോൾ 6 വർഷമാകുമെന്ന് ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം. “സിനിമകളിൽ ആയിക്കോട്ടെ സ്റ്റേജ് ഷോസിൽ ആയിക്കോട്ടെ താരജാഡകൾ ഒന്നും പ്രകടിപ്പിക്കാതെ,

പ്രേക്ഷകരിലേക്കും ജനങ്ങളിലെയ്ക്കും വളരെ പെട്ടെന്ന് ഇഴുകി ചേരാൻ മണിച്ചേട്ടനോളം കഴിവ് വേറെ ആർക്കുമില്ല. കരുമാടിക്കുട്ടനായും, വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ രാമുവായും, ആകാശത്തിലെ പറവകളിലെ ഉടുമ്പ് വാസുവായുമൊക്കെ അദ്ദേഹം പകർന്നാടിയപ്പോൾ പ്രേക്ഷക മനസ്സിൽ പകരം വെയ്ക്കാനില്ലാത്ത താരമായും വ്യക്തിയായും അദ്ദേഹം മാറുവായിരുന്നു. ആ മരണ വാർത്ത ഓരോ സിനിമ ആസ്വാദാകനും ഏറെ വേദനയോടെയാണ് ഏറ്റു വാങ്ങിയതും.