വീട്ടിലുണ്ടാക്കാം ഹോട്ടൽ രുചിയിലൊരു അടിപൊളി ഷവർമ

കൂടി വന്നാൽ കേരളത്തിന്റെ മണ്ണിൽ ഷവർമയ്ക്ക് 25 വയസായിട്ടുണ്ടാകണം. കമ്പിയിൽ കുരുങ്ങി തീച്ചൂളയിൽ നിർത്താതെ കറങ്ങുന്ന ഷവർമ നോക്കി നമ്മൾ വായിൽ കപ്പലോടിച്ചിട്ട് കാൽനൂറ്റാണ്ടായിട്ടേ ഉള്ളൂവെന്നർഥം. അറേബ്യൻ നാടുകളിൽ നിന്നാണ് ഷവർമ കേരളത്തിലെത്തിയത് എന്നതിൽ സംശയമില്ല.

മലപ്പുറത്താണ് ഷവർമ ആദ്യമായെത്തിയത്. എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്തു ഗ്രിൽ അടുപ്പിനു മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ.

ഷവര്‍മ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കുട്ടികള്‍ ടേസ്റ്ററിഞ്ഞാല്‍ പിന്നെ പിടിവിടില്ല. എന്നാല്‍, കടയില്‍ നിന്ന് എന്നും ഷവര്‍മ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. കുട്ടികള്‍ക്ക് ഒട്ടും രുചി കുറയാതെ തന്നെ നല്ല ഷവര്‍മ ഉണ്ടാക്കി കൊടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.