വൈറലായി തലയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ..😍😍 ഏറ്റെടുത്ത് ആരാധകരും 👌👌

തമിഴകത്ത് മാത്രമല്ല മലയാളികളുടെ ഇടയിലും നിറഞ്ഞുനിൽക്കുന്ന താര ദമ്പതികളാണ് തല അജിത്തും ശാലിനിയും. സ്വഭാവംകൊണ്ടും അഭിനയമികവുകൊണ്ടും അങ്ങേയറ്റം പ്രശംസിക്കേണ്ട കഥാപാത്രങ്ങളാണ് ശാലിനിയും അജിത്തും. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് പതിവ്. താരദമ്പതികളുമായി ബന്ധപ്പെട്ട ആരെങ്കിലും പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയും

വിശേഷങ്ങളിലൂടെമൊക്കെ ആണ് താരദമ്പതികളുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്. അപൂർവ്വമായി മാത്രമേ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്തി ചേരാറുള്ളു. ഇപ്പോഴിതാ, ഏറെ നാളുകൾക്കു ശേഷം അജിത്തിന്റെ ഒരു കുടുംബചിത്രം കണ്ട സന്തോഷത്തിലാണ് സോഷ്യൽ മീഡിയ ആരാധകർ. മക്കളായ അനുഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന അജിത്-ശാലിനി

ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകളിലൂടെ ശ്രദ്ധ നേടുന്നത്. ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായ എടുത്ത ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കൈയ്യടക്കി കഴിഞ്ഞു. മഞ്ഞ ഡ്രസ്സിൽ അതീവ സുന്ദരിയായ ആണ് ശാലിനി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജിത്ത് തനി മലയാളി സ്റ്റൈലിൽ കുർത്തയും മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ താരദമ്പതികളുടെ വിശേഷങ്ങൾ

ഒന്നും തന്നെ ആരാധകർക്ക് അറിയാൻ പറ്റുന്നിലായിരുന്നു. ദീപാവലി സമയത്ത് ശാലിനിയുടെ സഹോദരിയായ ശ്യാമിലി ശാലിനിയുടെയും മകൾ അനുഷ്കയുടെയും ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങളൊക്കെ തന്നെയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ശാലിനി അങ്ങ് കുട്ടി ആയിപ്പോയല്ലോ എന്നായിരുന്നു അന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത്.