ശിവൻ അഞ്ജലിയോട് അത് തുറന്നുപറഞ്ഞു.. അഞ്ജലി പൊട്ടിക്കരഞ്ഞു.. അത് വേണ്ടായിരുന്നുവെന്ന് ആരാധകർ.. സാന്ത്വനത്തിലെ പുതിയ പ്രോമോ വീഡിയോ വൈറൽ.. സങ്കടം സഹിക്കാനാകാതെ ശങ്കരനും.!!

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ രാത്രി ഏഴു മണിക്ക് പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരയ്ക്കുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരത്തെ കൂടാതെ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അച്ചു, രക്ഷാ രാജ്, അപ്സര തുടങ്ങിയവരെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ചില എപ്പിസോഡുകളിൽ അഞ്ജലിയുടെ അമ്മ സാവിത്രി രോഗ ശയ്യയിൽ ആകുന്നതാണ്

പരമ്പരയിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. സാവിത്രിയെ ശിവനും അഞ്ജലിയും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ഇതുവരെയും ശിവനോട് എതിർപ്പിലായിരുന്നു സാവിത്രി. എന്നാലിപ്പോൾ മരുമകനെ മനസ്സ് കൊണ്ട് സ്വീകരിക്കുന്ന സാവിത്രിയെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ജയന്തിയുടെ കുതന്ത്രങ്ങളെ മറികടന്ന് ശിവനെ സ്നേഹിക്കുന്ന സാവിത്രിയെ പ്രേക്ഷകർ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്. പരമ്പരയുടെ പുതിയ

പ്രോമോ വീഡിയോയിൽ സാവിത്രിയുടെ രോഗാവസ്ഥ ശങ്കരനോടും അഞ്ജലിയോടും വിശദമാക്കുകയാണ് ശിവൻ. കഴിഞ്ഞ എപ്പിസോഡുകളിൽ ബാലൻ ശിവനോട് ഇത് പറയുന്നുണ്ടായിരുന്നു. യഥാർത്ഥ അസുഖം എന്താണെങ്കിലും അത് ശങ്കരനെയും അഞ്ജലിയെയും അറിയിക്കണമെന്നാണ് ബാലൻ ശിവനോട് പറഞ്ഞത്. അതനുസരിച്ചാണ് ഇപ്പോൾ സാവിത്രിയുടെ ഹൃദയത്തിന്റെ വാൽവ് തകരാറിലാണെന്ന് വാർത്ത അഞ്ജലിയോട് പറയുന്നത്. ഇത് കേട്ട് അഞ്ജലി

പൊട്ടിക്കരയുകയാണ്. മരുന്നുകൾ കൊണ്ട് മാറിയേക്കുമെന്നും അങ്ങനെ സംഭവിച്ചില്ല്ങ്കിൽ മാത്രം സർജറി ചെയ്യണമെന്നുമാണ് ശിവൻ പറയുന്നത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ തമിഴ് റീമേക്ക് ആണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ ശിവാജ്ഞലി എന്ന പേരിൽ ഒട്ടേറെ ഫാൻ പേജുകൾ വരെയുണ്ട്. ശിവനും അഞ്ജലിയും ആയെത്തുന്ന സജിനും ഗോപികക്കും ഒട്ടേറെ ആരാധകരാണുള്ളത്.