“കുറച്ച് കൂടി അടുത്ത് കിടന്നോളൂ” ശിവനോട് അഞ്‌ജലി പറയുന്നത് കേട്ട് ചിരിയടക്കാനാകാതെ സാന്ത്വനം ആരാധകർ. ശിവാഞ്ജലി പ്രണയം പൂത്തുതളിർക്കുന്ന എപ്പിസോഡുകളാണ് സാന്ത്വനത്തിൽ ഇനി..

കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് മലയാളത്തിലെ സാന്ത്വനം. മലയാളത്തിൽ നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും

പിണക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പരമ്പരയിൽ ഏറെ ആരാധകരുള്ളത് ശിവനും അഞ്ജലിക്കും ആണ്. ഇരുവരുടെയും പ്രണയ രംഗങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ശിവാഞ്ജലി എന്ന പേരിൽ ഒട്ടേറെ ഫാൻസ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. തുടക്കത്തിൽ കലഹിച്ചും ബഹളം വെച്ചുമെല്ലാം തുടങ്ങിയ ഇവരുടെ മൗനപ്രണയം ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. സാവിത്രിയെ ആശുപത്രിയിൽ

കൊണ്ടുപോകാൻ വേണ്ടി അഞ്ജുവിന്റെ വീട്ടിൽ വന്നതായിരുന്നു ശിവൻ. അവിടെ ജയന്തിയുമുണ്ട്. ശിവന്റെയും ജയന്തിയുടെയും സ്നേഹം ജയന്തിക്ക് അത്ര സുഖിക്കുന്നില്ല. ഇരുവരും തമ്മിൽ യഥാർത്ഥത്തിൽ ഒരുമയോടെ തന്നെയാണോ മുന്നോട്ടുപോകുന്നത് അതോ ഇതെല്ലാം സാവിത്രിയുടെ മുൻപിലുള്ള ഒരഭിനയം മാത്രമാണോ എന്നും ജയന്തിക്ക് സംശയമുണ്ട്. ഇവരുടെ മുറിയിൽ നിലത്ത് പായ വിരിച്ചിരിക്കുന്നത് കണ്ടതോടെ ജയന്തിയുടെ സംശയം

ഇരട്ടിക്കുകയാണ്. പരമ്പരയുടെ പുതിയ പ്രൊമോയിൽ ഈ വിഷയം ജയന്തി അഞ്ജുവിനോട് അവതരിപ്പിക്കുന്നതും കാണാം. ഞങ്ങൾ രണ്ടുപേരും പായവിരിച്ച് നിലത്താണ് കിടക്കുന്നതെന്നാണ് അഞ്ജലിയുടെ ഉത്തരം. അഞ്ജു പറയും പോലെ തന്നെ ഇരുവരും ഒന്നിച്ച് പായയിൽ കിടക്കുന്നതും പ്രൊമോയിൽ കാണാം. കുറച്ചു കൂടി അടുത്ത് കിടന്നോളൂ എന്ന് അഞ്‌ജലി ശിവനോട് പറയുന്നത് കേട്ട് ആരാധകർക്ക് ചിരി വരുകയാണ്.