ഇതെന്തൊരു മനുഷ്യൻ, മൂപ്പരുടെ മുന്നിൽ രശ്മിക മന്ദാന വരെ സുല്ല് വിളിക്കും: പുഷ്പയിലെ (ട്രാഫിക്) ‘സാമി’ ഗാനത്തിന് ചുവടുവെച്ച് സനൂപ്..

അല്ലു അർജുൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘പുഷ്പ’. ഇതിനോടകം റിലീസ് ചെയ്ത ചിത്രത്തിന് വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ലഭിച്ചത്. ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ നിന്ന് 300 കോടിയോളം രൂപയാണ് നേടിയത്. ചിത്രത്തില്‍ പതിവ് മെട്രോ പയ്യന്‍ ഇമേജില്‍ നിന്ന് വ്യത്യസ്തമായി അല്ലുവിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടു. ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന

കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അവതരിപ്പിച്ചത്. പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണിത്. സുകുമാര്‍ സംവിധാനം ചെയ്ച ചിത്രത്തിന്റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും

സംയുക്തമായിട്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം ഈ വര്‍ഷം തിയറ്ററുകളിലെത്തും. പുഷ്പയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് രശ്‌മിക മന്ദാന തകർത്താടിയ ‘സാമി’ എന്ന ഗാനവും. എന്നാൽ നൃത്തസംവിധായകൻ സനൂപ് കുമാർ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ട്രാഫിക് സ്വാമി’ എന്ന ടാഗ് ലൈൻ നൽകി

പുഷ്പയിലെ ‘സാമി’ ഗാനത്തിന് ചുവടുവെക്കുകയാണ് സനൂപ്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തന്റെ കള്ളുകുടിയൻ സ്റ്റൈലിലാണ് സനൂപ് നൃത്തം ചെയ്യുന്നത്. തന്റെ വീഡിയോക്കൊപ്പം രശ്‌മിക മന്ദാനയുടെ നൃത്ത ചുവടുകളും താരം പങ്കുവെച്ചിട്ടുണ്ട്.