രശ്മിക മന്ദാനക്ക് നേരെ വെല്ലുവിളി ഉയർത്തി വൃദ്ധി വിശാൽ..ആരാണ് കൂടുതൽ ക്യൂട്ട് എന്നറിയാതെ ആരാധകരും..

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് വൃദ്ധി വിശാൽ. ഡാൻസും പാട്ടും റീക്രീടിയെറ്റിംഗ് വീഡിയോയും ഒക്കെ ആയി സോഷ്യൽ മീഡിയയിൽ സജീവമായ കുട്ടി താരം മിനിസ്ക്രീനിലൂടെ ആണ് ബിഗ് സ്ക്രീന്റെ ഭാഗമായത്. സോഷ്യൽ മീഡിയയുടെ മിന്നും താരമാണ് ഈ കുസൃതിക്കുട്ടി. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടു വച്ച് മലയാളികളുടെ മനസ്സിൽ

കയറിക്കൂടിയ താരം മിനിസ്ക്രീനിൽ പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറസ് സിനിമയിലൂടെ മലയാളികൾക്ക് വീണ്ടും പ്രിയങ്കരിയായി. സോഷ്യൽ മീഡിയയിൽ സുപരിചിതയായ കുട്ടിത്താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. വളരെ നന്നായി റീ ക്രീറ്റിങ്ങ് ചെയ്യുന്ന കുട്ടി താരത്തെ പലപ്പോഴും ആരാധകർക്കൊപ്പം താരങ്ങളും അഭിനന്ദിക്കാറുണ്ട്. ഇപ്പോഴിതാ വൃദ്ധി പങ്കുവെച്ച് ഒരു വീഡിയോ ആണ്

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ രശ്മിത മന്ദാന ചുവട് വെച്ച സ്വാമി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വൃദ്ധി ചുവട് വെച്ചിരിക്കുന്നത്. തനി പഞ്ചാബി ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോ അടിപൊളിയായിട്ടുണ്ടന്നാണ് ആരാധകരുടെ അഭിപ്രായം. മുൻപും വൃദ്ധി തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിരവധി ഡാൻസ് വീഡിയോ പോസ്റ്റ് ഇടാറുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പം ഡാൻസ് ചെയുന്ന ഒരു

വീഡിയോയും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും ഗായത്രിയുടെ രണ്ടു മക്കളിൽ മൂത്ത ആളാണ് വൃദ്ധി. കൊച്ചു മിടുക്കിയുടെ പഴയ ടിക് ടോക് വീഡിയോ അടക്കം എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് വൃദ്ധി അഭിനയരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു.