ഇത് താനടാ ഫ്രണ്ടസ് 🔥🔥 സമാന്തയ്ക്ക് കരുത്തേകി ഫ്രണ്ട്‌സ് 😍😍വൈറലായി സമാന്തയുടെ പോസ്റ്റ്.!!

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ് സമാന്ത അക്കിനേനി. വിണൈത്താണ്ടി വരുവായ എന്ന ചിത്രത്തിൽ അതിധി കഥാപാത്രമായി എത്തി അവിടെ നിന്നും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് സമാന്ത. സമാന്തയുടെയും നടൻ നാഗ ചൈതന്യയുടെയും വിവാഹം ആരാധകരെല്ലാം സമൂഹ മാധ്യമങ്ങൾ വഴി വളരെ ആഘോഷമാക്കിയ ഒന്നായിരുന്നു. എന്നാൽ കുറച്ചു നാളുകളായി ഇരുവരും പിരിയുകയാണെന്ന വിവരം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

ഇരുവരുടെയും ആരാധകർ ഇതിനുള്ള ഉത്തരം തേടിക്കൊണ്ട് ഇരിക്കുകയാണ്. ഈ വാർത്തകൾക്ക് ഇടയിൽ സന്തോഷമുള്ള മറ്റൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. സമാന്തയുടെ കൂട്ടുകാരും നടിമാരുമായ കീർത്തി സുരേഷും, തൃഷയും, കല്യാണി പ്രിയദർശനും ഒത്തുള്ള സമാന്തയുടെ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്. സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വളരെ സന്തോഷം നിറഞ്ഞ സായാഹ്നം നൽകിയതിന് കൂട്ടുകാരികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാമന്തയ്ക്കൊപ്പം വീക്കെൻഡ് ആഘോഷിക്കാൻ ഇവർ ഒത്തുകൂടിയതിന്റെ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്തകളിൽ നിന്നും ആരാധകർക്ക് നിരാശയുണ്ടെങ്കിലും, സന്തോഷാവധിയായുള്ള സമാന്തയുടെ ഈ ചിത്രങ്ങൾ ആരാധകർക്ക് സന്തോഷമുളവാക്കുന്നവ തന്നെയാണ്.

ദിവസങ്ങൾക്ക് മുൻപ് തിരുമല ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയ സമാന്തയോട് വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് താരം എതിർത്ത് സംസാരിക്കുക ഉണ്ടായിരുന്നു. 2017 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്. സാമന്ത സമൂഹമാധ്യമങ്ങളിൽ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി, നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്.വാർത്തകളോട് സാമന്തയോ നാഗചൈതന്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.