ദിവസവും ചെറു ചൂട് വെള്ളത്തിൽ ഉപ്പു ചേർത്ത് കവിൾ കൊണ്ടാൽ സംഭവിക്കും മാറ്റം

0
Loading...

എല്ലാ ദിവസവും ചെറു ചൂട് വെള്ളത്തിൽ ഉപ്പു ചേർത്ത് കവിൾ കൊണ്ടാൽ നിരവധി ഗുണങ്ങളുണ്ട്. തൊണ്ടവേദന വരുമ്പോഴാണ് മിക്കവരും ഉപ്പുവെള്ളം കവിൾ കൊള്ളുന്നത്. പണ്ടുമുതലേ വീട്ടിൽ ചെയ്യുന്നതുമായ ഒരു ഒറ്റമൂലി പ്രയോഗമാണിത്.

ഉപ്പുവെള്ളം തൊണ്ടയിൽ ബാക്ട്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ആസിഡുകളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു. ഉപ്പുവെള്ളം ഉപയോഗിച്ച് കവിൾകൊള്ളുന്നത് ശ്വാസകോശത്തിലെയും മൂക്കിലെ കുഴലിലെയും കഫം നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും മികച്ച പ്രതിവിധിയാണ്.

നെഞ്ചിൽ കഫക്കെട്ട് വരുന്നതിന് കാരണമായ ബാക്ട്ടീരിയകൾ, വൈറസുകൾ എന്നിവയെ ശരീരത്തിൽ നിന്ന് പുറന്തള്ളുവാനും ഉപ്പുവെള്ളം കവിൾകൊള്ളുന്നതിലൂടെ സാധിക്കുന്നു. തൊണ്ടയുടെ പിൻഭാഗത്ത് സ്ഥിതിചെയ്യുന്ന രണ്ട് പിണ്ഡ സംയുക്ത കോശങ്ങളാണ് ടോൺസിലുകൾ. ബാക്ട്ടീരിയകൾ, വൈറസുകൾ എന്നിവ മൂലം ഇവയ്ക്കുണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ടോൺസിലൈറ്റിസിൽ പഴുപ്പ് ഉണ്ടാകുന്നത് മൂലം ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ നല്ല വേദന അനുഭവപ്പെടുന്നതാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...