പൂക്കാതെ പടർന്ന് പന്തലിച്ചു നിൽക്കുന്ന റോസ് ചെടിയും ഇനി പൂക്കും

നമ്മുടെ വീടുകളിലെ പൂന്തോട്ടങ്ങളില്‍ റോസച്ചെടി സര്‍വ്വസാധാരണമാണ്. വീടുകളില്‍ കമ്പുകള്‍ നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്. വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളില്‍ നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുവാനും ബഹുഭൂരിപക്ഷം പേരും ഉപയോഗിച്ചു വരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ വിപണിയില്‍ ഡിമാന്റുള്ള ഇനങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം. ഇതിനെ പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു.

സാധാരണ റോസാച്ചെടിയെ ബാധിക്കുന്നഏറ്റവും വലിയ പ്രശ്നമാണ് കുമിൾ രോഗം. ഏതെങ്കിലും തരത്തിലുള്ള കുമിൾരോഗം കണ്ടാൽ അസുഖം വന്ന ഇലകളും, തണ്ടും മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. അല്ലെങ്കിൽ മറ്റുള്ള റോസ് ചെടിക്കും ഫംഗസ് രോഗം പിടിക്കും. റോസാ ചെടിയിൽ കാണുന്ന പ്രധാനപ്പെട്ട ഒരു കുമിൾ രോഗമാണ് ഇലകളിലെ കറുപ്പ്പൊട്ട്. ഇലകൾ മഞ്ഞ നിറത്തിലും അതിൽ കറുപ്പ് നിറത്തിലുള്ള പൊട്ടും കാണുന്നു. മഴക്കാലത്താണ് കൂടുതലായും ഈ അസുഖം കാണപ്പെടുന്നത്. ജലാംശം കൂടുതൽ കെട്ടി കിടക്കുന്നതാണ് ഈ അസുഖം ഉണ്ടാകുവാൻ പ്രധാന കാരണം.

തേയില ചണ്ടി, മുട്ടത്തോട്, പഴത്തൊലിഎന്നിവ വെള്ളം ചേർത്ത് അരച്ച് റോസാച്ചെടിയ്ക്ക് ഒഴിച്ചുകൊടുക്കുന്നത് നിറയെ പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കും. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും റോസ് നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയില്‍ കൊള്ളിക്കുന്നതു നല്ലതാണ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shemiz SK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.