ഒരു ഹാഷ് ടാഗ് കൊണ്ടും ഇനി മാറ്റം വരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു പോകും. രശ്മി സോമൻ.

സിനിമകളിലൂടെയും സീരിയളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമൻ. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ എല്ലാവരും ഏറ്റെടുത്താണ് രശ്മിയെ. ഇപ്പോൾ ഇതാ താൻ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് പറയുകയാണ് താരം. കുറച്ചു സങ്കടം തോന്നിപോകുന്ന വാർത്തയാണ് താരം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവച്ചിരുകുന്നത്. രശ്മിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ ആണ് താരം തന്റെ വിഷമങ്ങൾ പങ്കു വച്ചിരിക്കുന്നത്. റേയ്‌സ് വേള്‍ഡ് ഓഫ് കളേഴ്‌സ് എന്നാണ് താരത്തിന്റെ ചാനലിന്റെ പേര്. ബോഡി ഷെമിങ്ങ് കാലങ്ങളായി കേട്ടും

പറഞ്ഞും മടുത്തതാണ്, ഇനി എന്തൊക്കെ ഹാഷ് ടാഗ് കൊടുത്താലും മാറില്ല എന്നു മനസ്സ് കൊണ്ട് പറഞ്ഞു പോകുന്ന ഒന്നാണ് ഈ വിഷയം. ജാതിയും, മതവും, പ്രായവും, ലിംഗവും ഒന്നും നോക്കാതെ ആരെയും എന്തും പറയുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചാണ് രശ്മി സോമൻ വീഡിയോയിലൂടെ പറയുന്നത്. ഒരു ഹാഷ് ടാഗുകൊടുത്തിട്ടും കാര്യമില്ല ഈ കളിയാക്കൽ മാറില്ല എന്നാണ് രശ്മി പറയുന്നത്. പലരും തന്റെ തടിയെ കുറിച്ചു കാലങ്ങളായി കളിയാക്കാറുണ്ടെന്നും, എത്രയൊക്കെ കളിയാക്കിയാലും വിട്ടുകളയുകയാണ് പതിവ് എന്നും രശ്മി പറയുന്നു. വല്ലാതെ

നെഗറ്റീവ് പറയുന്നവരെ ഒഴിവാക്കണം എന്നും പറയുന്നുണ്ട്. മനുഷ്യരായാൽ മുടി പോകും, തടി വയ്ക്കും കണ്ണിൽ കറുപ്പ് വരും, ഇതൊക്കെ ചോദിക്കുമ്പോൾ അവർ എത്ര വിഷമിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നില്ല ചോദിക്കുന്നവർ. ചിലപ്പോൾ ഒക്കെ തളർന്നു പോകും ചിലരുടെ ചോദ്യങ്ങൾക്കു മുൻപിൽ. പലപ്പോഴും രശ്മിക്ക് ഇതുപോലെ ദുരനുഭങ്ങൾ വന്നിട്ടുണ്ട് എന്നും പറയുന്നുണ്ട് ബോഡി ഷെമിങ്ങ് കാരണം. പക്ഷെ അപ്പോഴെല്ലാം താൻ എടുത്ത തീരുമാനം ഐ ലൗ മൈസെല്‍ഫ് എന്നത് തന്നെയാണ്. ഈ വീഡിയോയ്ക്ക് കാരണം താരത്തിനു കഴിഞ്ഞ ദിവസം ഉണ്ടായ ഒരു ദുരനുഭവം

ആണ്. സുഹൃത്ത് എന്ന് പറഞ്ഞു കൂടെ ഉള്ള ഒരാൾ പലപ്പോഴായി തന്റെ തടിയെ കുറിച്ച് പറയുമായിരുന്നു. കഴിഞ്ഞദിവസം എന്റെ തടിയെ പറ്റി വളരെ മോശം വാക്കുകളിലൂടെ പറഞ്ഞു. ഏറ്റവും മോശമായ കാര്യം എന്താണെന്നുവച്ചാല്‍ എനിക്ക് അതിന് തിരിച്ചൊന്നും പറയാന്‍ സാധിച്ചില്ല എന്നതാണ്. ഞാന്‍ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. എന്നിട്ടും അയാള്‍ നിര്‍ത്തിയില്ല.. അയാള്‍ ചിരിച്ചു കൊണ്ട് സംസാരം തുടരുകയാണ്. എനിക്ക് തോനുന്നില്ല അദ്ദേഹമൊരു നല്ല ഫ്രണ്ട് ആണെന്ന്. ആയിരുന്നെങ്കില്‍ അയാള്‍ ഒരിക്കലും ഇങ്ങനെ പെരുമാറില്ലായിരുന്നു. അതിനെല്ലാം ഉത്തരം പറഞ്ഞിരുന്നെങ്കിൽ ഞാനും അയാളും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാകില്ലായിരുന്നു.’