പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ച് മഞ്ജു വാരിയർ 😍😍 മഞ്ജുവിനെ കണ്ട ആരാധകൻ ഒപ്പിച്ച പണി കണ്ടോ.!!

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാരിയർ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററിൽ ആരാധകർ വൻ ആഘോഷമാക്കുന്നത് പോലെ തന്നെയാണ് മഞ്ജുവാര്യരുടെ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിക്ക് ശേഷം സ്വയം ഉയർന്നുവന്ന സ്ത്രീരത്നം എന്ന നിലയിലും മഞ്ജുവാര്യരെ മലയാളികൾ അഭിനന്ദനങ്ങൾ നൽകി കൂടെ നിർത്താറുണ്ട്.

പ്രായത്തെ വെല്ലുന്ന ക്യൂട്ട് ലുക്കാണ് മഞ്ജുവിന്. ചടങ്ങുകൾക്കും മറ്റും മഞ്ജു പ്രത്യക്ഷപ്പെടുന്നത് കൂടുതൽ വ്യത്യസ്തമായ ലുക്കിലാണ്. ഇപ്പോഴിതാ കോട്ടയത്ത് 360 എന്ന പേരിൽ തുടങ്ങുന്ന റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് താരം എത്തിയതാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വിഷയമായത്. അക്ഷരനഗരിയിൽ താരത്തെ വരവേൽക്കാൻ ആരാധകർ ഏറെയായിരുന്നു. പതിവിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് മഞ്ജു എത്തിയത്.

കൂളിംഗ് ഗ്ലാസും ധരിച്ചെത്തിയ മഞ്ജുവിനൊപ്പം സെൽഫിയെടുക്കാൻ ആരാധകർ കൂട്ടം കൂടുകയായിരുന്നു. പോലീസ് മുന്നിട്ടിറങ്ങിയാണ് മഞ്ജുവിനെ വേദിയിലേക്കെത്തിച്ചത്. റെസ്റ്റോറന്റിന്റെ ഉൽഘാടനവും അതേ തുടർന്ന് ഹോട്ടലിൽ മഞ്ജുവിനൊരുക്കിയ പ്രത്യേകവിരുന്നുമെല്ലാം സോഷ്യൽ മീഡിയ വീഡിയോ കോളങ്ങളിൽ ഇടം പിടിച്ചുകഴിഞ്ഞു. ആരാധകരിൽ ഒരാൾ മഞ്ജുച്ചേച്ചി എന്ന് വിളിച്ച് താരത്തിനടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോകളിൽ കാണാം. ഈയിടെയായി മഞ്ജു പങ്കെടുക്കുന്ന ചടങ്ങുകളെല്ലാം ആരാധകർ ആകാംഷയോടെയാണ് നോക്കിക്കാണാറ്.

താരത്തിന്റെ ലുക്കും കോസ്റ്യുമുമെല്ലാം എന്തെന്നറിയാൻ എല്ലാവർക്കും താല്പര്യമാണ്. നേരത്തെ ചതുർമുഖം സിനിമയുടെ പ്രൊമോഷൻ സമയത്ത് മഞ്ജു വളരെ വ്യത്യസ്തമായ ഒരു ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാരിയർ അഭിനയിക്കുന്ന സിനിമകൾക്ക്‌ നൽകുന്ന സ്വീകരണം പോലെ തന്നെയാണ് താരം പങ്കെടുക്കുന്ന മറ്റുപരിപാടികളെയും ആരാധകർ വരവേൽക്കുന്നത്. ‘എങ്ങനെ ഇത്രയും ക്യൂട്ട് ആയിരിക്കാൻ കഴിയുന്നു’, ‘പ്രായം പതിനേട്ടാണല്ലോ ഇപ്പോഴും’ എന്ന് തുടങ്ങി ഒട്ടേറെ കമ്മന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്.