കുടുംബവിളക്കിലെ സിദ്ധാർഥ് മാറുന്നു.!! ഇനി സിദ്ധാർഥ് പുഷ്പയാണ്. ഞെട്ടിത്തരിച്ച് ആരാധകർ. താരത്തിന്റെ മാസ്സ് വേർഷൻ കണ്ടോ!!!

കെ കെ മേനോൻ എന്നോ കൃഷ്ണകുമാർ എന്നോ പറഞ്ഞാൽ മലയാളികൾക്ക് അത്ര പെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ കുടുംബവിളക്കിലെ സിദ്ധാർഥ് എന്നുപറഞ്ഞാൽ പിന്നെ പരിചയപ്പെടുത്തലുകളുടെ ആവശ്യമേയില്ല. ഏഷ്യാനെറ്റിൽ ടോപ്പ് റേറ്റിങ്ങിൽ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ ഭർത്താവ് സിദ്ധാർഥ് ആയാണ് നടൻ കെ കെ മേനോൻ പരമ്പരയിൽ

എത്തുന്നത്. മഴവിൽ മനോരമ ചാനൽ സംപ്രേഷണം ചെയ്തിരുന്ന ഡോക്ടർ റാം എന്ന സീരിയലിലെ ടൈറ്റിൽ റോളിൽ മുമ്പ് കൃഷ്ണകുമാർ എത്തിയിരുന്നു. സിനിമയിലും തിളങ്ങിയിട്ടുള്ള താരം കോർപറേറ്റ് രംഗത്തുണ്ടായിരുന്ന ജോലിയുപേക്ഷിച്ചാണ് അഭിനയത്തിൽ സജീവമായത്. ഇപ്പോഴിതാ തെന്നിന്ത്യൻ അഭിനയ ഇതിഹാസം അല്ലു അർജുൻ പൊളിച്ചടുക്കിയ പുഷ്പയിലെ ഒരു മാസ്സ് സീൻ സ്വന്തമായി റീ ക്രിയേറ്റ് ചെയ്തുകൊണ്ടുള്ള റീൽ ഇൻസ്റ്റാഗ്രാമിൽ

പങ്കുവെച്ചെത്തിയിരിക്കുകയാണ് കെ കെ. കുടുംബവിളക്കിലെ സിദ്ധാർഥിന്റെ പുതിയ രൂപവും ഭാവവും കണ്ട് നടുങ്ങിയിരിക്കുകയാണ് പ്രേക്ഷകർ. പുഷ്പ….പുഷ്പരാജ്….’ എന്ന മാസ്സ് ഡയലോഗാണ് അല്ലുവിന്റെ അതേ ക്യാരക്ടര്‍ ലുക്കോടെ താരം റീലായി ചെയ്തത്. സ്റ്റാർ മൂസിക്കിലും വൽക്കണ്ണാടിയിലുമൊക്കെ വന്നിട്ടുള്ളത് കൊണ്ട് കെ കെ ആളൊരു രസികനാണെന്ന് മനസിലായിട്ടുണ്ടെങ്കിലും ഇത്രയും മാസായ ഒരു ഭീകര വേർഷൻ പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ

കമന്റ്. കുടുംബവിളക്കിലെ സഹതാരങ്ങളായ ആതിര മാധവ്, അമൃത തുടങ്ങിയവരെല്ലാം കമ്മന്റുകളുമായ് താരത്തെ പിന്തുണച്ചെത്തിയിട്ടുണ്ട്. നടൻ ശ്രീജിത്ത് വിജയ് കമ്മന്റ് ചെയ്തിരിക്കുന്നത് ‘കെ കെ പുഷ്പരാജ്’ എന്നാണ്. ഊട്ടിയില്‍ സെറ്റിലായ കൃഷ്ണകുമാറിന്റെ ആദ്യ മലയാളസിനിമ 24 ഡേയ്‌സ് ആയിരുന്നു. അതിനുശേഷമാണ് തമിഴ് പരമ്പരകളിലൂടെ താരം അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഉയരെ, കൂടെ എന്നീ മലയാളസിനിമകളിലും കൃഷ്ണകുമാര്‍ അഭിനയിച്ചിരുന്നു.