പുഷ്പയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ നിരൂപകർ. ഇത്രമാത്രം മണ്ടത്തരങ്ങൾ സംവിധായകനും കൂട്ടരും കണ്ടില്ലെന്ന് സിനിമ പ്രേമികൾ..

അല്ലു അർജുൻ നായകനായും മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലും തിളങ്ങിയ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് പുഷ്പ. ചിത്രത്തിലെ ഗാനരംഗങ്ങളും സീനുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകംതന്നെ വൈറലാണ്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. തെന്നിന്ത്യൻ താരസുന്ദരി സാമന്ത ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും ഈ ചിത്രത്തിൻറെ പ്രത്യേകതയാണ്. ആരാധകർ വാനോളം പുകഴ്ത്തുമ്പോഴും ചിത്രത്തിൽ സംഭവിച്ച ചില പിഴവുകൾ

ചൂണ്ടിക്കാട്ടി ഇരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ. അത്തരത്തിൽ ചൂണ്ടിക്കാട്ടിയ ചില പിഴവുകൾ ഇവയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ പുഷ്പ പോലീസിന് കൈക്കൂലി കൊടുക്കുന്ന കാര്യം പറയുമ്പോൾ വൺ ലാക്ക് എന്ന് കേൾക്കുന്ന ഉടൻതന്നെ പോലീസുകാരൻ വണ്ടി നിർത്തുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത ഷോട്ടിൽ വണ്ടിയിൽ ഇരിക്കുന്ന മറ്റൊരു പോലീസുകാരൻ പുഷ്പയെ തിരിഞ്ഞുനോക്കുമ്പോൾ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന തന്നെയാണ് കാണാൻ സാധിക്കുന്നത്. ഗോവിന്ദ്

ചന്ദനം പിടിക്കാൻ വരുമ്പോൾ പുഷ്പയും കൂട്ടരും അതെല്ലാം മുകളിലേക്ക് ഉയർത്തി കെട്ടുന്നുണ്ട്. അടുത്ത സീനിൽ ഗോവിന്ദും കൂട്ടരും ചന്ദനം കണ്ടെത്താനാകാതെ തിരിച്ചുപോകുന്നതും കാണിക്കുന്നുണ്ട്. എന്നാൽ പോലീസ് വണ്ടിയിൽ വരുമ്പോൾ തന്നെ എളുപ്പത്തിൽ കാണാൻ പറ്റുന്ന ഉയരത്തിൽ മാത്രമായിരുന്നു ചന്ദന തടികൾ കെട്ടിയിരുന്നത്. തടികൾക്ക് ചുമപ്പ് നിറവും ആയിരുന്നു. എന്നിട്ടും പോലീസിന് ചന്ദനത്തടി കണ്ടെത്താൻ സാധിക്കാത്തതിൽ തീർച്ചയായും ഒരു ലോജിക്കൽ പ്രോബ്ലം ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊരു

മണ്ടത്തരമായി മാത്രമേ കണക്കാക്കാൻ സാധിക്കു.തീർന്നില്ല ഇനിയുമുണ്ട് പിഴവുകൾ ഏറെ. മറ്റൊന്ന് പുഷ്പ ഗോവിന്ദന്റെ കയ്യിൽ നിന്നും ലോറി തട്ടിയെടുത്ത് പറപ്പിച്ചു പോകുമ്പോൾ നമ്പർപ്ലേറ്റ് ഇളകി തെറിച്ചു പോകുന്നതായി ആദ്യ സീനിൽ കാണിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത ഷോർട്ടിൽ ലോറി കാണിക്കുമ്പോൾ നമ്പർ പ്ലേറ്റ് യാതൊരു കുഴപ്പവുമില്ലാതെ ലോറിയിൽ തന്നെ ഇരിക്കുന്നതും കാണാം. ഇങ്ങനെ ഒറ്റനോട്ടത്തിൽതന്നെ കണ്ടെത്താവുന്ന നിരവധി പിഴവുകളാണ് സോഷ്യൽ മീഡിയ നിരൂപകർ പുഷ്പയിൽ കണ്ടെത്തിയിരിക്കുന്നത്.