സദ്യ സ്പെഷ്യൽ പുളിയിഞ്ചി

ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പുളിഇഞ്ചി കറി

ചേരുവകൾ
ഇഞ്ചി – 1 കപ്പ്‌
പച്ചമുളക് – 8 എണ്ണം
വറ്റൽ മുളക് – 4 എണ്ണം
പുളി – 100 ഗ്രാം
കറിവേപ്പില – 2 തണ്ട്
കടുക്‌ – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ശർക്കര – 1 അച്ച്
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
ഉലുവ പൊടി – കാൽ ടീസ്പൂൺ
വറുത്ത അരിപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാകുന്നവിധം
ആദ്യം തന്നെ പുളി ചെറുചൂട് വെള്ളത്തിൽ പിഴിഞ്ഞ് വയ്ക്കണം, ചെറുതായി മുറിച്ച ഇഞ്ചി വെളിച്ചെണ്ണയിൽ മൊരിയിച്ചെടുക്കണം. ഇഞ്ചി മൊരിഞ്ഞു കഴിഞ്ഞാൽ വെളിച്ചെണ്ണയിൽ നിന്ന് കോരിമാറ്റിവയ്ക്കണം. അതേ വെളിച്ചെണ്ണയിൽ തന്നെ കടുകും, ഉലുവയും പൊട്ടിച്ച ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കണം. ഇതിൽ വറുത്തു വച്ച ഇഞ്ചി ചേർക്കാം, ശേഷം പൊടികളെല്ലാം ചേർത്ത് ഒന്ന് ചെറിയ തീയിൽ ഇളക്കാം, ഇതിൽ പുളി വെള്ളം ഒഴിക്കാം. ഇത് നല്ല വണ്ണം തിളച്ചാൽ ശർക്കര ചേർക്കാം. കുറുകി വന്നാൽ വറുത്ത അരിപൊടി ചേർക്കാം. നല്ല രുചിയുള്ള സദ്യക്ക് ഒഴിച്ച് കൂടാനാവാത്ത പുളിയ്ഞ്ചി തയ്യാർ

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :