ഇക്കിള്‍ നിമിഷങ്ങള്‍ കൊണ്ട് മാറ്റാം

വക്ഷസ്സും ഉദരവും തമ്മിൽ വേർതിരിക്കുന്ന പേശീഭിത്തിയുടെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചം കൊണ്ടുണ്ടാവുന്ന പ്രത്യേക ശാരീരികാവസ്ഥയാണ് ഇക്കിൾ. ഇക്കിളിനോടൊപ്പം ഒരു പ്രത്യേക ശബ്ദവും ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇടക്കിടക്ക് ഇക്കിളുണ്ടാവാറുണ്ട്.

ഇക്കിളിനു പലകാരണങ്ങളുണ്ട്. വളരെ ധൃതിപിടിച്ചു ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വസനേന്ദ്രിയത്തിലെയും തകരാറുകളും ഇക്കിളിനു കാരണമായേക്കാം. ചില രോഗങ്ങൾ കാരണവും ഇക്കിൾ ഉണ്ടാവാറുണ്ട്.

സാധാരണയായി ഏതാനും മിനുറ്റുകൾ മാത്രമേ ഇക്കിൾ നീണ്ടുനിൽക്കാറുള്ളൂ. കൂടുതൽ സമയം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്. ഏതാനും പ്രാവശ്യം ദീർഘമായി ശ്വസിക്കുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തിൽ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാർഗ്ഗമാണ്. ഇക്കിള്‍ നിമിഷങ്ങള്‍ കൊണ്ട് മാറ്റാം.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.