ആട്ട പൊടി മാത്രം മതി crispy & soft പൂരി ഉണ്ടാക്കാൻ…

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് നല്ല സോഫ്റ്റ് , ക്രിസ്പി ആയ പൂരി ,ബാജ്ജി കഴിക്കാൻ എല്ലാർക്കും ഇഷ്ടം ആണല്ലോ . അതെങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം പൂരി തയ്യാറാക്കാം. അതിനു വേണ്ടി ആട്ട പൊടി ആണ് എടുത്തത്. 1.5 കപ്പ് ആട്ട പൊടി ആണ് എടുത്തത്. വെറും ആട്ടപൊടി മാത്രം മതി നല്ല സോഫ്റ്റ് പൂരി ഉണ്ടാക്കാനായി. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. മാവ് കുഴച്ച് എടുക്കാൻ വേണ്ടി പച്ച വെളളം ആണ് ഒഴിച്ച് കൊടുത്തത്. നന്നായി കുഴച്ച് എടുക്കണം. ഒരുപാട് ലൂസ് ആവൻ പാടില്ല മാവ്. കുഴച്ച് എടുത്തതിനു ശേഷം അതിൽനും ഒരു ചെറിയ ബോൾ ആക്കി ഉരുട്ടി എടുക്കാം. അത് കുറച്ച് പൊടി ചേർത്ത് പരത്തി കൊടുക്കാം. ഒരുപാട് കട്ടി കുറയാൻ പാടില്ല. മീഡിയം ആയിരിക്കണം പരത്തി എടുക്കാൻ.

എണ്ണ നന്നായി ചൂടാക്കി എടുക്കണം. പൂരി ഇടുന്ന സമയം തീ മീഡിയം ആക്കി വെക്കണം. എന്നാൽ മാത്രമേ പൂരി നന്നായി പൊങ്ങി വരൂ. അടുത്തതായി ബാജി തയ്യാറാക്കാം. 2 ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് കുക്കറിൽ വേവിക്കുക. 1 വിസിൽ മതി. 1 ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് , ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് വെളുത്തുള്ളി ,ഇട്ടു കൊടുക്കുക. നേരിയതയി അരിഞ്ഞ ഉള്ളി ,പച്ചമുളക് ഇവ ചേർത്തു വഴറ്റണം. 1/4 tsp മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. അവിശ്യതിന് ഉപ്പും , 1/2 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. കറി റെഡി ആയിട്ടുണ്ട്. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ. തീർച്ചയായും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :