മുഖക്കുരു മായ്ക്കാൻ നാരങ്ങയും പഴത്തൊലിയും..

മുഖക്കുരു മാറ്റാൻ എന്തെല്ലാം വിദ്യകളാണ് നാം ദിവസവും പരീക്ഷിക്കുന്നത്? എന്നിട്ടും നിരാശയാണോ ഫലം?മുഖക്കുരു, പാടുകൾ, അനാവശ്യരോമങ്ങൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത വലയം ഇവയെല്ലാം ബ്യൂട്ടീ പാർലറിൽ പോകാതെ തന്നെ മാറ്റാം.

പെണ്‍കുട്ടികളില്‍ പലര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കുന്നതാണ് മുഖക്കുരു. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും.കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു

കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെയും മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ കഴിയും.
വെള്ളം : ധാരാളം വെള്ളം കുടിയ്‌ക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.