മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കാം

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ നേരിടുന്ന സൗന്ദര്യപ്രശ്‌നങ്ങളിൽ ഒന്നാണ് മുഖക്കുരു. സാധാരണ 10-13 പ്രായമാവുമ്പോഴാണ് മുഖക്കുരു എന്ന പ്രശ്‌നം കൗമാരക്കാരില്‍ ആരംഭിക്കുന്നത്. പെണ്‍കുട്ടികളിലാണ് ഇത് ആദ്യം കണ്ടുവരുന്നതെങ്കിലും മുഖക്കുരു തീവ്രമായി കാണുന്നത് ആണ്‍കുട്ടികളിലാണ്.

ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ഹോർമോണിന്റെ അമിത ഉത്പാദനവും മറ്റ് പല ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം കൂടുതലായി കാണപ്പെടുന്നത് മുഖം, കഴുത്ത്, പുറം, നെഞ്ച്, കൈയ്യുടെ മുകളില്‍ എന്നീ ഭാഗങ്ങളിലാണ്. കൗമാരക്കാരിൽ ആൻഡ്രോജെൻ ഹോർമോൺ സെബേഷ്യസ് ഗ്രന്ഥികളിൽ പ്രവർത്തിക്കുമ്പോഴാണ് സെബത്തിന്റെ ഉത്പാദനം കൂടുന്നത്.

എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.

ഇടയ്ക്കിടെ മുഖക്കുരുവില്‍ പിടിക്കുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുകയും ചെറുചൂടുവെള്ളത്തിൽ ഇടയ്ക്കിടെ മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും. തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു അകറ്റാൻ സഹായകമാണ്. മുഖത്തു പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെളളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഇത് പുരട്ടാവുന്നതാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.