ഒട്ടകത്തെ കെട്ടിക്കോ..!! വിവാഹ നിശ്ചയ വാർഷിക സന്തോഷത്തിൽ ഇൻസ്റ്റാഗ്രാം റീൽ പങ്കുവെച്ച് പേർളിഷ് താര ദമ്പതികൾ.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പേർളി മാണിയുടേതും ശ്രീനീഷിന്റേതും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയ പേർളിയും ശ്രീനിഷും പരിപാടിയിൽ വെച്ചാണ് പ്രണയത്തിലാവുന്നത്. പേർളി തന്നെയാണ് ശ്രീനിഷിനോടുള്ള പ്രണയം ഹൗസിനുള്ളിൽ വെച്ച് തന്നെ ആദ്യം വെളിപ്പെടുത്തിയത്. പേർളി ബി​ഗ് ബോസ് വിന്നറാകാൻ വേണ്ടി ശ്രീനിഷിനോട് പ്രണയം

അഭിനയിക്കുകയാണ് എന്നാണ് പ്രധാനമായും ആ സമയത്ത് ഉയർന്ന വിമർശനം. പേർളി ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ശ്രീനിഷിനെ ഉപേക്ഷിക്കുമെന്നും സഹ മത്സരാർഥികൾ ആരോപിച്ചിരുന്നു. എന്നാൽ സഹ മത്സരാർഥികളുടെ ഊഹാപോഹങ്ങളെല്ലാം കാറ്റിൽ പറത്തി ഇരുവരും ഷോ കഴിഞ്ഞ ഉടൻ ഇവരുടെ നിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ഇരുവരും വിവാഹിതരായി. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം

ആദ്യം വീട്ടുകാരുടെ സമ്മതം വാങ്ങുകയായിരുന്നു ആദ്യം ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹം ക്രിസ്ത്യൻ, ഹിന്ദു മതാചാരപ്രകാരം ആഘോഷമായിട്ടാണ് ഇരുവരും നടത്തിയത്. സിനിമാ, സീരിയൽ രംഗത്ത് നിന്നുള്ള നിരവധി പേർ വിവാഹ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മൂന്ന് വർഷം പിന്നിടുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേർളി മാണി ഇപ്പോൾ. ‘ഒട്ടകത്തെ കെട്ടിയ ലെ ഞാൻ’

എന്ന റീൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടാണ് താര ദമ്പതികൾ ഇത്തവണ എത്തിയിരിക്കുന്നത്. പേർളി- ശ്രീനിഷ് താര ജോഡികൾ ഒരുമിച്ച് ഒട്ടകത്തെ കെട്ടിക്കോ എന്ന പാട്ടിന് നൃത്ത ചുവടുകൾ വച്ചുകൊണ്ടുള്ള റീൽ ഇതിനകം ട്രെൻഡിങ് ആയി കഴിഞ്ഞു. കഴിഞ്ഞ ദിവസം, താൻ തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു ശ്രീനിഷിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് എന്ന തരത്തിലാണ് പേർളി വിവാഹ നിശ്ചയത്തിന്റെ മൂന്നാം വാർഷികത്തിൽ നല്ലപാതിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതിയത്.