പയർ കൃഷി ആദ്യം മുതൽ അവസാനം വരെ

ഏതുകാലത്തും നാടൻപയർ വളർത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂൺ മാസത്തിൽ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാൽ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.ഈ സമയം ആണ് പയര് കൃഷിക്ക് അനുയോജ്യം

രണ്ടാമത്തെ വിളക്കാലം തുടങ്ങുന്നത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ നെൽപാടത്തിന്റെ ബണ്ടുകളിൽ ഒരു അതിരു വിളയായും പയർ പാകി വളർത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെൽപാടങ്ങളിൽ വിളവെടുപ്പിനു ശേഷം വേനൽക്കാലത്ത് തരിശിടുന്ന വേളയിൽ പയർ ഒരു തനിവിളയായി വളർത്താം.

മണ്ണ് രണ്ടോ മൂന്നോ തവണ ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാൻ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റർ അകലം നൽകി ചാലുകൾ കീറുക. ഈ കുഴികളിൽ വേണം വിത്തുകൾ പാകുവാൻ ഒരു കുഴിയിൽ രണ്ടു വിത്ത് വീതം മതിയാകും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.