അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആൾക്ക് നല്ല വിദ്യാഭ്യാസ പ്രവർത്തകനുള്ള പത്മ പുരസ്‌കാരം 😍😍 ഓറഞ്ച് വിൽപ്പനക്കാരനായ ഹജ്ജബ്ബയുടെ സ്വപ്നങ്ങളിൽ സ്കൂളും വിദ്യാഭ്യാസവും മാത്രം 😀👌

അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാൾ സ്കൂൾ നിർമ്മിച്ചു അതിന് രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരവും ലഭിച്ചു. ഇത് കേൾക്കുമ്പോൾ ആദ്യം അത്ഭുതമായി തോന്നിയേക്കാം അല്ലെങ്കിൽ നുണയായി തോന്നാം എന്നാൽ അത്ഭുതത്തേക്കാൾ കൂടുതൽ സ്‌കൂളിന്റെ പടികടന്നു ചെല്ലാൻ ഭാഗ്യം കിട്ടാതിരുന്ന ആളാണ് ഇത് ചെയ്യത്. അവസാനം അദ്ദേഹത്തെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവർത്തകനുള്ള പത്മ പുരസ്‌കാരവും. 2020 തിൽ രാജ്യം

പത്മ അവർഡ് നൽകി ആദരിച്ചവരിൽ ഒരാളാണ് കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഹജ്ജബ. ഓറഞ്ച് വില്പനക്കാരനായ ഹജ്ജബ ഒരിക്കൽ പോലും സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ നാട്ടിലെ കുഞ്ഞുമക്കൾക്ക് ലഭിക്കണമെന്ന ആ സാധാരണ മനുഷ്യന്റെ ആഗ്രഹമാണ് ഒരു സ്‌കൂൾ എന്ന സ്വപ്നം സഫലമാക്കിയത്. തികച്ചും അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഹജ്ജബയ്ക്ക് രാജ്യം നൽകിയത്. തന്റെ ഗ്രാമത്തിലെ

കുട്ടികൾക്ക് അറിവ് പകർന്നു നൽകാൻ സ്കൂൾ നിർമ്മിച്ച മഹത് വ്യക്തിത്വത്തിന് ഉടമയായ ഹിജ്ജബയുടെ കഥ തുടങ്ങുന്നത് 1977 ലാണ് മംഗലാപുരം ബസ് സ്റ്റാന്റിൽ ഓറഞ്ച് വിൽപ്പന നടത്തുന്ന തൊഴിലാളിയായിരുന്നു. വായിക്കാനോ എഴുതാനോ അറിയില്ല ആകെ അറിയുന്നത് കന്നട സംസാരിക്കാൻ മാത്രം. 1978 ൽ ഓറഞ്ച് വിൽപനയ്ക്കിടെ ഒരു വിദേശി ഓറഞ്ചിന്റെ വില ചോദിച്ചു തിരിച്ച് എന്ത് പറയണമെന്നോ എങ്ങനെ അദ്ദേഹത്തെ

സഹായിക്കണമെന്നോ അറിയാതെ വിഷമിച്ചപ്പോഴാണ് ഹിജ്ജബയ്ക്ക് ആ ആശയം ഉദിച്ചത് വിദ്യാഭ്യാസത്തിന്റെ വിലയും ഇനി വരുന്ന തലമുറയ്ക്കെങ്കിലും വിദ്യാഭ്യാസം വേണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായത്. പീന്നിട് നടന്നത് ഒരു വിപ്ലവം തന്നെയായിരുന്നു. സ്വന്തം നാട്ടിൽ ഒരു സ്കൂൾ അവിടെ 178 ഓളം വിദ്യാർത്ഥികൾ. സന്തോഷത്തിന്റെ കൊടുമുടിൽ നിൽക്കുമ്പോഴും പുരസ്‌കാരങ്ങളിൽ നിന്നെല്ലാം ലഭിക്കുന്ന സമ്മാനത്തുക കൊണ്ട് തന്റെ ഗ്രാമത്തിൽ കൂടുതൾ സ്‌കൂളുകൾ നിർമ്മിക്കണമെന്ന ഒറ്റ ആ​ഗ്രഹം മാത്രമാണ് അദ്ദേഹത്തിനുള്ളത്.