പനിക്കൂര്‍ക്കയുടെ ഔഷധ ഗുണങ്ങള്‍..

0
Loading...

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂര്‍ക്ക. രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. കുട്ടികള്‍ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്‍ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്‍ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു.

കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം. പനി, ചുമ, ജലദോഷം ഇവ അകറ്റാന്‍ ഉത്തമമാണിത്. പനിക്കൂര്‍ക്ക വേവിച്ച്‌ നീര് പിഴിഞ്ഞെടുത്തു കുട്ടികള്‍ക്ക് കൊടുത്താല്‍ മതി പനി പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂര്‍ക്ക. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. ഇത് കുട്ടികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ കുട്ടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പനിക്കൂര്‍ക്കക്ക് കഴിയുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ ഉണ്ടാവുന്നില്ല.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...